മസ്കത്ത്: ഒമാനിലെ രോഗികൾക്ക് മികച്ച നിലവാരമുള്ള ന്യൂറോ സർജറി പരിചരണം നൽകുന്നതിനായി ആസ്റ്റർ റോയൽ ഹോസ്പിറ്റൽ കേരളത്തിലെ മെഡിസിറ്റി കൊച്ചിയുമായി കരാറിലെത്തി. മെഡിസിറ്റി കൊച്ചിയിലെ പ്രശസ്ത സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. ദിലീപ് പണിക്കരുടെ നേതൃത്വത്തിലായിരിക്കും ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ സേവനങ്ങൾ ഒരുക്കുക.
മേഖലയിലെ ന്യൂറോ സർജിക്കൽ സേവനരംഗത്ത് മുൻനിര ആരോഗ്യ സംരക്ഷണ ദാതാവായി ആസ്റ്റർ റോയൽ ഹോസ്പിറ്റലിനെ മാറ്റാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ന്യൂറോ സർജറി പരിചരണം നൽകുന്നതിന് ന്യൂറോ സർജന്മാർ, ന്യൂറോളജിസ്റ്റുകൾ, ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റുകൾ എന്നിവരുടെ ഒരു ഇൻ-ഹൗസ് ടീം ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ ഒരുക്കും.
നൂതന രീതിയിലുള്ള ഓപറേറ്റിങ് മൈക്രോസ്കോപ്പ്, ന്യൂറോ സർജറിക്കുള്ള ഉപകരണങ്ങൾ, അത്യാധുനിക ഓപറേഷൻ തിയറ്ററുകളും സജ്ജീകരിക്കും. ശസ്ത്രക്രിയയിലും പോസ്റ്റ്-ഓപൺ ന്യൂറോ കെയറിലും മികച്ച പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ സേവനം, ന്യൂറോ അനസ്തെറ്റിസ്റ്റുകളുടെ എം പാനൽമെന്റ്, സുസജ്ജമായ ഫിസിയോ തെറപ്പി വിഭാഗം എന്നിവയും ലഭ്യമാക്കും.
പരിചരണത്തിന്റെ തുടർച്ച ഉറപ്പാക്കാൻ ഫോളോ-അപ്പും ടെലിമെഡിസിൻ വഴി രോഗി-ഡോക്ടറുമായുള്ള സമ്പർക്കവും നടപ്പാക്കും. ന്യൂറോ സർജൻ എന്ന നിലയിൽ 38 വർഷത്തെ അനുഭവപരിചയമുള്ളയാളാണ് ഡോ. ദിലീപ് പണിക്കർ.
സീനിയർ കൺസൾട്ടന്റും ന്യൂറോളജിസ്റ്റും ഇന്റർവെൻഷനലിസ്റ്റും ആയ ഡോ അചിന്ത് കൃഷ്ണ, സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റായ ഡോ. അലി അൽ ബലൂഷി എന്നിവർ നയിക്കുന്ന സ്ട്രോക്ക് ആൻഡ് ന്യൂറോ ഇന്റർവെൻഷൻ ടീമിലേക്കുള്ള മികച്ച കൂട്ടിച്ചേർക്കലാകും ഡോ. ദിലീപ് പണിക്കരെന്ന് ആസ്റ്റർ റോയൽ ഹോസ്പിറ്റൽ വൃത്തങ്ങൾ പറഞ്ഞു.
മന്ത്രാലയങ്ങളിൽനിന്ന് ലൈസൻസ് അടക്കമുള്ള അനുമതികൾ നേടിയ ശേഷം, മെഡിസിറ്റി കൊച്ചിയും ആസ്റ്റർ റോയൽ ഹോസ്പിറ്റലും തമ്മിലുള്ള സഹകരണത്തിലൂടെ ഒമാനിലെ ജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ന്യൂറോ സർജിക്കൽ പരിചരണം ലഭ്യമാക്കുമെന്ന് ആസ്റ്റർ റോയൽ ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ സേവന വിഭാഗം മേധാവി ഡോ. ഹേമന്ത് ഹർദികർ പറഞ്ഞു.
രോഗികൾക്ക് മികച്ച വൈദ്യസഹായം നൽകുന്നതിനും ഒമാനിലെ ന്യൂറോ സർജിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.
ആസ്റ്റർ റോയൽ ഹോസ്പിറ്റൽ മെഡിക്കൽ സർവിസസ് മേധാവി ഡോ. ദിലീപ് അബ്ദുൽ ഖാദർ, സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. അചിന്ത് കൃഷ്ണ, മാർക്കറ്റിങ് മാനേജർ സുമിത്ത് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബുക്ക് ചെയ്യുന്നതിനായി 24618900, 22496000, 93892265(വാട്സ്ആപ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.aster.om സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.