മസ്കത്ത്: രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ വാസൽ എക്സ്ചേഞ്ചിന്റെ 21ാമത് ശാഖ റൂവിയിലെ സി.ബി.ഡിയിൽ പ്രവർത്തനം തുടങ്ങി. കമ്പനി ചെയർമാൻ സെയ്ദ് അഹമ്മദ് സഫ്രാർ ഉദ്ഘാടനം ചെയ്തു. വാസൽ എക്സ്ചേഞ്ച് ഡയറക്ടർ സൗദ് അൽ സിയാബി, ജനറൽ മാനേജർ സജി ചെറിയാൻ തോമസ്, എച്ച്.ആർ ആൻഡ് അഡ്മിൻ മാനേജർ അലി സഹ്റാൻ അൽ ജഹ്വാരി, മാർക്കറ്റിങ് മാനേജർ മുഹമ്മദ് നിയാസ്, ബ്രാഞ്ച് മാനേജർ ലിജോ വർഗീസ്, കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
പണമടക്കൽ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾക്ക് പുറമെ, വൈദ്യുതി, വെള്ളം, ടെലിഫോൺ ബില്ലുകൾ, മൊബൈൽ റീചാർജുകൾ, ആർ.ഒ.പി പിഴകൾ എന്നിവ അടങ്ങുന്ന യൂട്ടിലിറ്റി ബിൽ പേമെന്റ് സേവനങ്ങളും ആർ.ഒ.പി പേമെന്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാകുന്ന രാജ്യത്തെ ഒരേയൊരു മണി എക്സ്ചേഞ്ച് വാസൽ എക്സ്ചേഞ്ച് ആണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.