ഖ​ത്ത​റി​ൽ ന​ട​ന്ന ജി.​സി.​സി ജോ​യന്‍റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഒ​മാ​ൻ

ജി.​സി.​സി ജോ​യന്‍റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു

മ​സ്ക​ത്ത്: ഖ​ത്ത​റി​ൽ ന​ട​ന്ന ജി.​സി.​സി ജോ​യി​ന്‍റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ലി​ന്‍റെ 21-ാമ​ത് സെ​ഷ​ന്‍റെ​ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കെ​ടു​ത്തു. പ്ര​തി​രോ​ധ കാ​ര്യ ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘം സം​ബ​ന്ധി​ച്ച​ത്.

ജി.​സി.​സി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫി​ന്‍റെ സു​പ്രീം മി​ലി​ട്ട​റി ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച അ​ജ​ണ്ട​യി​ലെ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. സം​യു​ക്ത സൈ​നി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി നേ​ട്ട​ങ്ങ​ളും ഫ​ല​ങ്ങ​ളും ഇ​ത് എ​ടു​ത്തു​കാ​ണി​ച്ചു. കൂ​ടാ​തെ, സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന്‍റെ മു​ന്നേ​റ്റം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ​ര​സ്പ​ര താ​ൽ​പ​ര്യ​ര്യ​മു​ള്ള നി​ര​വ​ധി സൈ​നി​ക കാ​ര്യ​ങ്ങ​ൾ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

സു​ൽ​ത്താ​ന്‍റെ സാ​യു​ധ സേ​ന​യു​ടെ (സാ​ഫ്) ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് വൈ​സ് അ​ഡ്മി​റ​ൽ അ​ബ്ദു​ല്ല ബി​ൻ ഖാ​മി​സ് അ​ൽ റൈ​സി, നി​ര​വ​ധി സാ​ഫ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു. 

Tags:    
News Summary - Oman participates in GCC Joint Defense Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.