സൊഹാർ: വ്യായാമത്തിന് േറാഡിലൂടെ നടക്കുകയായിരുന്ന ബിരുദ വിദ്യാർഥി വാഹനമിടിച്ച് മരിച്ചു. ഒമാനിലെ സൊഹാർ ടൗണിൽ ഗോൾഡൻ ഗോൾ റസ്റ്റാറൻറ് നടത്തുന്ന കൊല്ലം കുന്നിേക്കാട് പാറവിള വീട് താജുദ്ദീെൻറ മകൻ ബിലാൽ (24) ആണ് മരിച്ചത്. മസ്കത്തിലെ അൽ വജാത് കോളജിൽ അവസാന വർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ബിലാൽ.
വ്യാഴാഴ്ച രാത്രി 10.30ഒാടെയാണ് അപകടം. വാഹനമിടിച്ചതിനെ തുടർന്ന് ബിലാൽ റോഡരികിലെ ചെടികളിലേക്ക് തെറിച്ചുവീണു. അപകടം വരുത്തിയ വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹസീനയാണ് ബിലാലിെൻറ മാതാവ്: സഹോദരങ്ങൾ: അനസ്, അനീസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നതായി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ യൂസുഫ് സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.