മസ്കത്ത്: ബര്‍ക ഒ.ഐ.സി.സി റീജനല്‍ കമ്മിറ്റിയുടെ കീഴില്‍ മവേല വെജിറ്റബിള്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഏരിയ കമ്മിറ്റി നിലവില്‍ വന്നു. യോഗം ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസപ്പ് ഉദ്ഘാടനം ചെയ്തു. ബര്‍ക റീജനല്‍ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്ന് മെംബര്‍ഷിപ് ഏറ്റുവാങ്ങി. ആദ്യമായാണ് വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ കോണ്‍ഗ്രസ് സംഘടനക്ക് രൂപം നല്‍കുന്നത്. നാഷനല്‍ വൈസ് പ്രസിഡന്റ് റെജി കെ. തോമസ്, സെക്രട്ടറിമാരായ സമീര്‍ ആനക്കയം, നൗഷാദ് കാക്കടവ്, മത്ര റീജനല്‍ കമ്മിറ്റി പ്രസിഡന്റ് മമ്മൂട്ടി ഇടക്കുന്നം, ബര്‍ക റീജനല്‍ ജനറല്‍ സെക്രട്ടറി ഹരിലാല്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ പുതിയതായി തെരഞ്ഞെടുത്തവരെ അനുമോദിച്ച് സംസാരിച്ചു. ഒ.ഐ.സി.സി മാര്‍ക്കറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികൾ: അജ്മല്‍ കരുനാഗപ്പള്ളി (പ്രസി.), ജയസൂര്യ മതിലകം (ജന.സെക്ര.), ജിന്സണ് തിരുവല്ല, യാസര്‍ പോത്തന്‍കോട്, റഷീദ് വിഴിഞ്ഞം, അനീഷ് മംഗലാപുരം (സെക്ര.), ജലാല്‍ (ട്രഷ.), സക്കീര്‍ കഴക്കൂട്ടം (സീനിയര്‍ വൈ. പ്രസി.). ബര്‍ക റീജനല്‍ കമ്മിറ്റി പ്രതിനിധികളായി ഇ.പി. അബ്ദുല്ല പേരാമ്പ്ര, സലീം ഹമീദ് ഓച്ചിറ, ഷമീര്‍ ബാബു കുര്ണ്യന് എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.