മസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റിയുടെ കീഴില്‍ ഗാല ഏരിയ കമ്മിറ്റി നിലവില്‍ വന്നു. ഒ.ഐ.സി.സി /ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള യോഗം ഉദ്ഘാടനം ചെയ്ത് പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഒ.ഐ.സി.സി ഒമാനില്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
ഷൈനു മനക്കര പ്രസിഡന്റായുള്ള കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായി കിഫില്‍ ഇക്ബാല്‍, പ്രത്യുഷ്, ജനറല്‍ സെക്രട്ടറിയായി മണികണ്ഠന് തൃശൂര്‍, ട്രഷററായി റിലിന് മാത്യു, സെക്രട്ടറിമാരായി വി.എ. അജ്മല്‍, മോനി ഡാനിയേല്‍, കബീര്‍, തോമസ് വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ റഹീം നീരാവില്‍, ഗോപി എന്നിവര്‍ രക്ഷാധികാരികളായിരിക്കും.
നിരവധി പ്രവാസികളുള്ള ഗാല ഏരിയയിൽ പുതിയ കമ്മിറ്റിക്ക് സാധാരണ പ്രവര്‍ത്തകരിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കട്ടെ എന്ന് ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് ആശംസിച്ചു.
സംഘടനയെ ഇന്നുകാണുന്ന തലത്തിലേക്ക് എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ വഹിക്കുന്ന വലിയ പങ്കിനെക്കുറിച്ചും സീനിയര്‍ കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ എടുത്തുപറഞ്ഞു. ഷൈനു മനക്കര, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് റെജി കെ. തോമസ്, വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണന്, റഹീം നീരാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി, ജനറല്‍ സെക്രട്ടറിമാരായ നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സമീര്‍ ആനക്കയം, ട്രഷറര്‍ സജി ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ സന്തോഷ് പള്ളിക്കന്‍, മറിയാമ്മ തോമസ്, അബ്ദുല്‍ കരീം, അനൂപ് നാരായണ്‍, എക്സിക്യൂട്ടിവ് മെംബര്‍മാരായ വിജയന് തൃശൂര്‍, സിറാജ് നാറൂണ്‍, വിവിധ റീജനല്‍, ഏരിയ കമ്മിറ്റി നേതാക്കളടക്കം നിരവധിപേർ പങ്കെടുത്തു.
ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും ഗാല ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി മണികണ്ഠന് തൃശൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.