ഇബ്ര: മുൻ പ്രധാന മന്ത്രിയും എ.ഐ.സി.സി.സി അധ്യക്ഷയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ 107ാം ജന്മ ദിനം ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇന്ദിര ഗാന്ധിയെപോലെ രാജ്യ സ്നേഹമുള്ള ഭരണാ ധികാരിയുടെ അഭാവം ഇന്ന് നമ്മുടെ രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച ഒ.ഐ.സി.സി ഒമാൻ ഇബ്ര പ്രസിഡന്റ് ജിനോയ് സ്കറിയ പറഞ്ഞു.
ഒ.ഐ.സി.സി ഒമാൻ സ്ഥാപക നേതാവ് എം.ജെ സലിം, സി ഇബ്ര മുൻ പ്രസിഡന്റും നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ തോമസ് ചെറിയൻ, ബിദിയ പ്രസിഡന്റ് ഒ.കെ. ഷമീം, ഇബ്ര ഭാര വഹികളായ രഞ്ജി തോമസ്, ലിജു, വാഴയിൽ കാസിം, ബാലാജി, റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.