മസ്കത്ത്: ഓവർസീസ് കണ്ണൂർ സിറ്റി കൂട്ടായ്മ (ഒ.കെ.സി.കെ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ വിരുന്നിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിൽ സഅ്ഫർ സ്വാദിഖ് മദീനി (ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമി) മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ശംസു മാടപ്പുര അധ്യക്ഷത വഹിച്ചു. നൂർ അൽ ഹയ ഷബീർ ഖുർആൻ പാരായണം ചെയ്തു.
ഒ.കെ.സി.കെ കാര്യദർശി കെ.വി. ഉമ്മർ, മുഖ്യാതിഥി കണ്ണൂർ സിറ്റി സ്നേഹ സല്ലാപം അഡ്മിൻ എം.സി. ഷബീർ (സൗദി) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മഠത്തിൽ സ്വാഗതം പറഞ്ഞു.
റമദാനിൽ ഗ്രൂപ് അംഗങ്ങൾക്കിടയിൽ നടന്ന ഖുർആൻ ക്വിസ് മത്സരത്തിൽ വിജയിച്ച നസറിൻ മഷ്ഹൂദ്, ഫാത്തിമ ഷഹബ, ഫാത്തിമ ജംഷീദ്, മുബീന സാദിഖ്, ജംഷീദ്, ആയിഷ നാബിയ എന്നിവർക്ക് വനിത ഗ്രൂപ്പ് അഡ്മിൻ വസീല ഷംസുദ്ദീൻ, മുഹമ്മദ് ഷബീർ, കെ.വി. ഉമ്മർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് ചെയർമാൻ ശുഹൈബ് വാഴക്കുളങ്ങര, ഓഫിസ് സെക്രട്ടറി സഹദ്, വി.സി. റഹീസ്, പർവേസ്, ഫൈസൽ പള്ളി വളപ്പിൽ, ബെൻഷി, നിഹാൽ കടലായി, സാദിഖ്, നജീബ്, താരീഖ് കണ്ടോത്ത്, സി.പി. ആഷിക്, ടി.പി. സഫർ, ടി.പി. നിസാർ, ഷറഫു മൈലാഞ്ചി, ജാബിർ തങ്ങൾ, മഷ്ഹൂദ് ബി.വി, വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവർ നോമ്പുതുറക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.