സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന ജി.​സി.​സി ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ്ര​തി​നി​ധി​ക​ൾ

ജി.​സി.​സി ടൂ​റി​സം ​യോ​ഗ​ത്തി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​നും

മസ്കത്ത്: സൗദി അറേബ്യയിൽ നടന്ന ജി.സി.സി ടൂറിസം ഉദ്യോഗസ്ഥരുടെ ആറാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് പൈതൃക, ടൂറിസം മന്ത്രാലയമാണ് സംബന്ധിച്ചത്. വിനോദസഞ്ചാര മേഖലയിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണവും ഏകോപനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യോഗം. പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ് യോഗത്തിൽ സന്നിഹിതനായി.

വിനോദമേഖലയിലെ സഹകരണം, ജി.സി.സി രാജ്യങ്ങൾക്കിടയിൽ ടൂറിസ്റ്റ് ഗ്രൂപ്പുകൾ കൈമാറ്റം തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ചചെയ്തു.

Tags:    
News Summary - Oman also participated in the GCC Tourism Summit.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.