മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ അവലോകനം ചെയ്യുകയും സഹകരണത്തിന്റെ മേഖലകളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും പര്യവേക്ഷണം നടത്തുകയും ചെയ്തു\ ഗതാഗതം, വാർത്താവിനിമയം, പുനരുപയോഗ ഊർജം, പരിവർത്തന വ്യവസായങ്ങൾ എന്നീ മേഖലകളിൽ പങ്കാളിത്തസാധ്യതകൾ സജീവമാക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള താൽപര്യം ഇരുപക്ഷവും അടിവരയിട്ട് പറഞ്ഞു.
സാമ്പത്തിക, ബിസിനസ്, നിക്ഷേപ സഹകരണം നിയന്ത്രിക്കുന്ന നിലവിലുള്ള സൗഹൃദബന്ധങ്ങൾ, കരാറുകൾ, ധാരണപത്രങ്ങൾ (എം.ഒ.യു) പ്രയോജനപ്പെടുത്താൻ രണ്ടു മന്ത്രിമാരും സ്വകാര്യ മേഖലയിലെ കമ്പനികളോട് ആഹ്വാനം ചെയ്തു. രണ്ടു മന്ത്രിമാരും പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി. സംഭാഷണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലേക്കു നയിക്കുന്ന എല്ലാ മാർഗങ്ങളെയും പിന്തുണക്കുന്നതിന്റെയും പ്രാധാന്യത്തെയും അവർ അടിവരയിട്ടു പറഞ്ഞു.റോപ്യൻ ഡിപ്പാർട്മെന്റ് മേധാവി മുന്ദിർ മഹ്ഫൂദ് അൽ മന്തേരി, റഷ്യയിലെ ഒമാൻ അംബാസഡർ ഹമൂദ് സലിം അൽ തുവൈഹ്, ഇരുഭാഗത്തുനിന്നും നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.