മസ്കത്ത്: താൻസനിയൻ പ്രസിഡന്റ് സമിയ സുലുഹു ഹസന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി സഹകരണങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചു. ഊർജം, വിനോദസഞ്ചാരം, പ്രകൃതിവിഭവങ്ങൾ, ഉന്നതവിദ്യാഭ്യാസം-പരിശീലനം, ദേശീയ മ്യൂസിയങ്ങൾ തുടങ്ങി ആറ് കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് ഒമാൻ വാർത്ത ഏജൻസി (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ടാൻസാനിയ ചേംബർ ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചർ, സാൻസിബാർ നാഷനൽ ചേംബർ ഓഫ് കോമേഴ്സ് എന്നിവ തമ്മിൽ ത്രികക്ഷി കരാറിലും എത്തിയിട്ടുണ്ട്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും സാൻസിബാർ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റിയും തമ്മിൽ മറ്റൊരു ധാരണപത്രത്തിലും ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കുമായി ഒരു നിക്ഷേപ ഫണ്ട് സ്ഥാപിക്കാനും തീരുമാനമായി. നിക്ഷേപ ഫണ്ട് ഒരുക്കാൻ തീരുമാനമായിട്ടുണ്ടെന്നും കൃഷി, മത്സ്യബന്ധനം, ഖനനം തുടങ്ങി നിരവധി മേഖലകളിൽ നിക്ഷേപം നടത്തുമെന്നും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു.
താൻസനിയൻ പ്രസിഡന്റ് നാഷനൽ മ്യൂസിയവും ഒമാനി കാൻസർ സൊസൈറ്റിയിലെ ദാർ അൽ ഹനാനിലും സന്ദർശിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെയും ദാര്‍ അല്‍ ഹനാന് നല്കുന്ന സേവനങ്ങളെയും അവര്‍ക്ക് പരിചയപ്പെടുത്തി. വിദ്യാര്‍ഥികളുമായി സമിയ സുലുഹു ഹസന് ഏറെ നേരം ചെലവഴിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.