മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹാനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ദുബൈയിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധവും ജനങ്ങളുടെ താൽപര്യം സാക്ഷാത്കരിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിയിലേക്ക് മുേന്നറാൻ കഴിയെട്ട എന്ന് ഇരു നേതാക്കളും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.