ഒ​മാ​ൻ ക​ൾ​ച​റ​ൽ കോം​പ്ല​ക്സ് (ഒ.​സി.​സി) സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള 147.8 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ ക​രാ​റി​ൽ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ ഒ​പ്പു​വെ​ക്കു​ന്നു

 മ​സ്ക​ത്ത്​: ദേ​ശീ​യ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി വി​ഭാ​വ​നം ചെ​യ്ത ഒ​മാ​ൻ ക​ൾ​ച​റ​ൽ കോം​പ്ല​ക്സ് (ഒ.​സി.​സി) സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള 147.8 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ ക​രാ​റി​ൽ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി സ​യ്യി​ദ് ദീ ​യ​സി​ൻ ബി​ൻ ഹൈ​തം അ​ൽ സ​ഈ​ദ്​ ഒ​പ്പു​വെ​ച്ചു. ര​ണ്ട് ക​മ്പ​നി​ക​ളു​ടെ ക​ൺ​സോ​ർ​ട്ട്യ​വു​മാ​യാ​ണ് ക​രാ​റൊ​പ്പി​ട്ട​ത്. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​ന്ന കോം​പ്ല​ക്‌​സ് 4,00,000 ച.​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നെ​തി​ർ​വ​ശ​ത്താ​ണ് ഒ​രു​ക്കു​ക.

ഒ.​സി.​സി​യു​ടെ നി​ർ​മാ​ണ​ത്തി​ന് ടെ​ൻ​ഡ​ർ ബോ​ർ​ഡ് നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഒ​മാ​ൻ ക​ൾ​ച​റ​ൽ കോം​പ്ല​ക്സി​നു​ള്ളി​ലെ മൂ​ന്ന് വ്യ​ത്യ​സ്ത കെ​ട്ടി​ട​ങ്ങ​ളി​ലാ​യി നാ​ഷ​ന​ൽ തി​യ​റ്റ​ർ, നാ​ഷ​ന​ൽ ലൈ​ബ്ര​റി, നാ​ഷ​ന​ൽ ആ​ർ​കൈ​വ്‌​സ് എ​ന്നി​വ​യു​മു​ണ്ടാ​കും. നാ​ഷ​ന​ൽ തി​യ​റ്റ​റി​ൽ 1,000 പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ്ര​ധാ​ന ഓ​ഡി​റ്റോ​റി​യ​വും 250 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ളും ഉ​ണ്ടാ​യി​രി​ക്കും. ദേ​ശീ​യ ലൈ​ബ്ര​റി 20,000 ച.​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​ഞ്ച് നി​ല കെ​ട്ടി​ട​മാ​ണ്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഭാ​ഗി​ക​മാ​യി തു​റ​ന്ന നാ​ഷ​ന​ൽ ആ​ർ​കൈ​വ്സി​ൽ ഏ​ക​ദേ​ശം 20 കി​ലോ​മീ​റ്റ​റി​ൽ ഷെ​ൽ​ഫ് ഡി​സ്​േ​പ്ല​യും ഉ​ണ്ടാ​യി​രി​ക്കും. ഒ​മാ​ൻ ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സ് (ഒ.​സി.​സി) പ​ദ്ധ​തി​ക്ക് 2014ൽ ​ആ​ദ്യം ടെ​ൻ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​യി​രു​ന്നി​ല്ല. ഈ ​പ​ദ്ധ​തി​യാ​ണ്​ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​റി​വും ക​ഴി​വും പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും സാം​സ്കാ​രി​ക​വും ക​ലാ​പ​ര​വു​മാ​യ ന​വീ​ക​ര​ണ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ദേ​ശീ​യ സാം​സ്കാ​രി​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്.

ഒ​മാ​ന്റെ ഭൂ​ത​കാ​ല​വും വ​ർ​ത്ത​മാ​ന​വും സം​ര​ക്ഷി​ക്കാ​നും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഒ​രു നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ദീ​ർ​ഘ​നാ​ള​ത്തെ ആ​ലോ​ച​ന​യാ​ണ് ഒ.​സി.​സി എ​ന്ന് മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​ക്കി​ങ്, വാ​ട്ട​ർ ഫീ​ച്ച​റു​ക​ൾ, ഓ​പ​ൺ ക​ൾ​ച​റ​ൽ പ്ലാ​സ എ​ന്നി​വ​യു​ള്ള ലാ​ൻ​ഡ്സ്കേ​പ് ഗാ​ർ​ഡ​നു​ക​ളി​ലാ​യാ​ണ് മു​ഴു​വ​ൻ സ​മു​ച്ച​യ​വും സ​ജ്ജീ​ക​രി​ക്കു​ക.സാം​സ്കാ​രി​ക, സാ​ഹി​ത്യ, നാ​ട​ക, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്ക് ഒ.​സി.​സി സം​ഭാ​വ​ന ന​ൽ​കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - Oman Cultural Complex; A contract worth 147.8 million riyals was signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.