നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ യു.​എ.​ഇ​യി​ലെ ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ​പാ​ത. ഇ​തു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​

ഒ​മാ​നി​ലെ റെ​യി​ൽ​പാ​ത നി​ർ​മി​ക്കു​ക

ഒ​മാ​ൻ-​ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ​വേ ക​രാ​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്കം

മ​സ്‌​ക​ത്ത്: ഒ​മാ​നെ​യും യു.​എ.​ഇ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഒ​മാ​ൻ ആ​ൻ​ഡ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​മ്പ​നി ഡി​പ്പോ, പാ​സ​ഞ്ച​ർ സ്റ്റേ​ഷ​നു​ക​ൾ, ച​ര​ക്ക്​ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ ടെ​ൻ​ഡ​റി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടെ​ൻ​ഡ​റി​ന്​ താ​ൽ​പ​ര്യ​മു​ള്ള ക​രാ​റു​കാ​ർ ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും ഉ​ള്ള​താ​യി തെ​ളി​യി​ക്ക​ണം. സ​മാ​ന വ​ലു​പ്പ​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി സ​മീ​പ​കാ​ല അ​നു​ഭ​വം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


റെ​യി​ൽ ച​ര​ക്ക് സൗ​ക​ര്യ​ങ്ങ​ൾ, റെ​യി​ൽ പാ​സ​ഞ്ച​ർ സ്റ്റേ​ഷ​നു​ക​ൾ, റെ​യി​ൽ മെ​യി​ന്റ​ന​ൻ​സ് ഡി​പ്പോ​ക​ൾ മു​ത​ലാ​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ക​രാ​റു​കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.ഒ​മാ​നി​ലെ സു​ഹാ​ർ തു​റ​മു​ഖ​വു​മാ​യി അ​ബൂ​ദ​ബി​യെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക​മാ​യും ഗ​താ​ഗ​ത മേ​ഖ​ല​യി​ലും വ​ള​രെ​യ​ധി​കം ഗു​ണ​പ്ര​ദ​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ ഒ​മാ​ൻ ആ​ൻ​ഡ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​മ്പ​നി രൂ​പ​പ്പെ​ടു​ത്തി​യ​ത്. അ​ബൂ​ദ​ബി​യും ഒ​മാ​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ സു​ഹാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ട്രെ​യി​ൻ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ യാ​ത്രാ​സ​മ​യം കു​ത്ത​നെ കു​റ​യും.

ഇ​ത്​ ച​ര​ക്കു ഗ​താ​ഗ​ത​ത്തി​ന്​ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. 303 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യി​ൽ പ​ര​മാ​വ​ധി 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന അ​ത്യാ​ധു​നി​ക ട്രെ​യി​നു​ക​ളാ​ണ്​ ഓ​ടു​ക. ഇ​തി​ലൂ​ടെ സു​ഹാ​റി​ൽ​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക്​ യാ​ത്രാ​സ​മ​യം ഒ​രു​മ​ണി​ക്കൂ​റും 40 മി​നി​റ്റു​മാ​യും സു​ഹാ​റി​ൽ​നി​ന്ന് അ​ൽ​ഐ​നി​ലേ​ക്കു​ള്ള യാ​ത്രാ​സ​മ​യം 47 മി​നി​റ്റാ​യും കു​റ​യും. ഇ​തേ പാ​ത​യി​ലൂ​ടെ ച​ര​ക്ക് ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലാ​ണ്​ സ​ഞ്ച​രി​ക്കു​ക. ഇ​തി​ലൂ​ടെ വ​ർ​ഷ​ത്തി​ൽ 225 ദ​ശ​ല​ക്ഷം ട​ൺ ബ​ൾ​ക്ക് കാ​ർ​ഗോ​യും 282,000 ക​ണ്ടെ​യ്‌​ന​റു​ക​ളും എ​ത്തി​ക്കാ​നാ​വു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.നി​ല​വി​ൽ യു.​എ.​ഇ​യി​ൽ ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ഒ​മാ​നി​ലെ പാ​ത നി​ർ​മി​ക്കു​ക.


ഒ​മാ​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തു​ള്ള ന​ഗ​ര​മാ​യ സു​ഹാ​റും ത​ല​സ്ഥാ​ന​മാ​യ മ​സ്ക​ത്തും ത​മ്മി​ൽ 192 കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്. റെ​യി​ൽ​പാ​ത വ​രു​ന്ന​ത്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ക്കും. മേ​ഖ​ല​യി​ലേ​ക്ക്​ വി​ദേ​ശ​നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​നും ഇ​തു​പ​കാ​ര​പ്പെ​ടു​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തി​വേ​ഗ​ത്തി​ലാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്​ ഒ​മാ​ൻ ആ​ൻ​ഡ് ഇ​ത്തി​ഹാ​ദ് റെ​യി​ൽ ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

Tags:    
News Summary - Oman-Etihad Railway contracts start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.