മസ്കത്ത്: അന്താരാഷ്ട്ര സൗഹൃദമത്സരത്തിനായി ഒമാൻ ഫുട്ബാൾ ടീം അമേരിക്കയിലെത്തി. അല്ലയന് സ്റ്റേഡിയത്തില്‍ സെപ്റ്റംബർ 13നാണ് ഒമാന്‍-അമേരിക്ക പോരാട്ടം. ഒമാന്‍ സമയം പുലര്‍ച്ച 4.30നാണ് കിക്കോഫ്. മത്സരത്തിന് മുന്നോടിയായി മിനിസോട നാഷനല്‍ സ്പോര്‍ട്സ് സെന്ററില്‍ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തുകയും ചെയ്തു. ഫലസ്തീനെതിരെ നടന്ന മത്സരത്തിൽ വിജയിച്ച ആത്മവിശ്വാസവുമായാണ് ഒമാൻ കളത്തിലിറങ്ങുക. മത്സരത്തിൽ ആദ്യ മിനിറ്റിൽ ഗോൾ വീണെങ്കിലും തിരിച്ചടിച്ച് വിജയിക്കാനായത് ടീം അംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഒമാനെക്കാൾ ശക്തരാണെങ്കിലും മികച്ച കളി കാഴ്ചവെക്കാനായിരിക്കും ഒമാൻ ശ്രമിക്കുക. ടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാനും അമേരിക്കക്കെതിരെയുള്ള പോരാട്ടം സഹായകമാകുമെന്നാണ് കോച്ച് കണക്കുകൂട്ടുന്നത്. ഏഷ്യ കപ്പ്, ലോകകപ്പ് യോഗ്യത പോരാട്ടങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഒമാൻ സൗഹൃദമത്സരങ്ങളെ കാണുന്നത്. അടുത്തിടെ മികച്ച പ്രകടനമാണ് റെഡ് വാരിയേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് ചാമ്പ്യന്‍ഷിപ്പിൽ ഒമാന്‍ മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.