മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ നേതൃത്വത്തിൽ നവോത്ഥാനത്തിെൻറ പുതിയ ദിശയിലേക്കുള്ള യാത്രയിലാണ് സുൽത്താനേറ്റ് ഒാഫ് ഒമാൻ. ജനുവരിയിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ വിയോഗത്തെ തുടർന്ന് അധികാരമേറ്റെടുത്തപ്പോൾ നൽകിയ വാഗ്ദാനംപോലെ രാഷ്ട്ര പുനർനിർമാണത്തിെൻറയും പുരോഗതിയുടെയും കാര്യങ്ങളിൽ ശ്രദ്ധേയ കാൽവെപ്പുകൾ നടത്താൻ കഴിഞ്ഞ 10 മാസത്തിനിടെ സുൽത്താൻ ഹൈതമിന് സാധിച്ചു.
ഒമാെൻറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്ന വിഷൻ 2040 എന്ന സ്വപ്നപദ്ധതിക്ക് അനുസൃതമായി ഭരണതലത്തിൽ നിരവധി മാറ്റങ്ങളാണ് സുൽത്താൻ ഹൈതം വരുത്തിയത്. ആഗസ്റ്റ് 18നാണ് ഭരണതലത്തിലെ മാറ്റങ്ങൾ സംബന്ധിച്ച 28 രാജകീയ ഉത്തരവുകൾ പുറത്തിറങ്ങിയത്.
ഇതുപ്രകാരം അഞ്ച് സർക്കാർ വകുപ്പുകൾ നീക്കം ചെയ്യുകയും 10 മന്ത്രാലയങ്ങൾ ലയിപ്പിക്കുകയും ചെയ്തു. നവോത്ഥാനത്തിെൻറ അടിസ്ഥാനമാണ് ഒമാൻ വിഷൻ 2040 പദ്ധതി. അധികാര വികേന്ദ്രീകരണം, വരുമാന വൈവിധ്യവത്കരണം, ആകർഷകമായ നിക്ഷേപാന്തരീക്ഷം, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുടങ്ങിയവയാണ് ഒമാൻ വിഷൻ 2040െൻറ അടിസ്ഥാന തത്ത്വങ്ങൾ.
എണ്ണവിലയിടിവിെൻറയും കോവിഡിെൻറയും പശ്ചാത്തലത്തിലുള്ള വെല്ലുവിളികൾ നേരിടാനും പ്രശംസാർഹമായ നടപടികളാണ് ഒമാൻ കൈക്കൊണ്ടത്. രോഗ വ്യാപനം നിരീക്ഷിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി സുൽത്താെൻറ ഉത്തരവ് പ്രകാരം മാർച്ചിൽ സുപ്രീംകമ്മിറ്റി നിലവിൽ വന്നു.
സുപ്രീംകമ്മിറ്റിയാണ് കോവിഡ് സംബന്ധിച്ച് രാജ്യം കൈക്കൊള്ളേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനിക്കുന്നത്. മാർച്ചിൽ നിലവിൽ വന്ന കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് സുൽത്താൻ 10 ദശലക്ഷം റിയാൽ സംഭാവനയായി നൽകുകയും ചെയ്തു.
കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സുൽത്താൻ വേണ്ട മാർഗനിർദേശങ്ങളും നൽകിവരുന്നുണ്ട്. കോവിഡ് സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ സുൽത്താെൻറ നിർദേശപ്രകാരം സാമ്പത്തികകാര്യ കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്. സംരംഭകർക്കായി നിരവധി ആശ്വാസ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.