മസ്കത്ത്: ഒപെക് അംഗരാജ്യങ്ങളെ ഒരുമിച്ചുനിർത്തുന്ന പ്രധാന പങ്കാളിയാണ് ഒമാനെന്ന് ഊർജ മന്ത്രാലയം മാർക്കറ്റിങ് ഡയറക്ടർ ജനറൽ.ഒപെക് അംഗരാജ്യങ്ങളുടെ എണ്ണ ഉൽപാദന അളവ് കുറക്കുന്നതിനുള്ള സഹകരണ കരാറിൽ ഒരുമിപ്പിച്ച പ്രധാന പങ്കാളിയാണ് ഒമാനെന്ന് വാർത്തക്കുറിപ്പ് വ്യക്തമാക്കി.
ഏപ്രിലിൽ 17, മേയിൽ 16, ജൂണിൽ 15 ശതമാനം വീതം എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനാണ് ഒമാൻ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യൻ വിപണിയിൽ എണ്ണവില നിർണയിക്കുന്നതിൽ അടിസ്ഥാന റഫറൻസായി ദുബൈ, സൗദി, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉപയോഗിക്കുന്നത് ഒമാൻ വിലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.