മസ്കത്ത്: സ്വദേശിവത്കരണം ഉൗർജിതമാക്കാൻ ഒമാൻ. ഇതിെൻറ ഭാഗമായി 11 തസ്തികകൾ കൂടി സ്വദേശിവത്കരിക്കാൻ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു.
182/2020ാം നമ്പർ ഉത്തരവ് പ്രകാരം ഹോസ്റ്റൽ സൂപ്പർവൈസർ, സോഷ്യൽ സയൻസ് സ്പെഷലിസ്റ്റ്, സോഷ്യൽ സർവിസ് സ്പെഷലിസ്റ്റ് (സോഷ്യൽ വർക്കർ), സോഷ്യൽ വെൽഫെയർ സ്പെഷലിസ്റ്റ്, സോഷ്യൽ സൈക്കോളജി സ്പെഷലിസ്റ്റ്, ജനറൽ സോഷ്യൽ സ്പെഷലിസ്റ്റ്, സ്റ്റുഡൻറ് ആക്ടിവിറ്റീസ് സ്പെഷലിസ്റ്റ്, സോഷ്യൽ റിസർച്ച് ടെക്നീഷ്യൻ, സോഷ്യൽ സർവിസ് ടെക്നീഷ്യൻ, സോഷ്യൽ സർവിസ് അസിസ്റ്റൻറ് ടെക്നീഷ്യൻ എന്നീ തസ്തികകളാണ് സ്വദേശിവത്കരിക്കുന്നത്. ഇൗ തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് വിസാ കാലാവധി പൂർത്തിയാകുന്നത് വരെ തുടരാം. ഇതിന് ശേഷം വിസ പുതുക്കി നൽകില്ലെന്നും മന്ത്രിതല ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.