മസ്കത്ത്: ഒമാനിൽ േകാവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 200 കിടക്കകളുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയ കോവിഡ് ആശുപത്രി നിർമിക്കുന്നു. നിലവിലെ ചികിത്സ ആവശ്യം പരിഗണിച്ച് രാജകീയ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മന്ത്രിതല തീരുമാനമനുസരിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാനാണ് പുതിയ ആശുപത്രി. ആരോഗ്യമന്ത്രിയുടെ ഒാഫിസ് ഉപദേഷ്ടാവിെൻറ നേതൃത്വത്തിൽ ആശുപത്രി നിർമാണത്തിന് വർക്കിങ് ഗ്രൂപ്പിന് രൂപം നൽകിയിട്ടുണ്ട്. സ്പെഷലൈസ്ഡ് മെഡിക്കൽ കെയർ ഡയറക്ടർ ജനറൽ, റോയൽ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ, നഴ്സിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ, പ്രോജക്ട് ആൻഡ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ, സെൻറർ ഫോർ എമർജൻസി മാനേജ്മെൻറ് ഡയറക്ടർ, ഹോസ്പിറ്റൽ അഫയേഴ്സ് ഡയറക്ടർ, സ്പെഷൈലസ്ഡ് മെഡിക്കൽ സെൻറർ ഡയറക്ടർ എന്നിവരാണ് വർക്കിങ് ഗ്രൂപ്പിലുള്ളത്.
ആശുപത്രി സ്ഥാപിക്കൽ, ഉപകരണങ്ങൾ സജ്ജമാക്കൽ, ആശുപത്രിയുടെ നടത്തിപ്പ് എന്നിവക്ക് ഇൗ വർക്കിങ് ഗ്രൂപ്പാണ് മേൽനോട്ടം വഹിക്കുക. ആവശ്യമനുസരിച്ച് ഏത് സ്പെഷലിസ്റ്റുകളുടെ സേവനം തേടാനും പ്രത്യേക അംഗങ്ങളെയും സ്പെഷലിസ്റ്റുകളെയും ഉൾപ്പെടുത്തി ഉപ ഗ്രൂപ്പുകൾ രൂപവത്കരിക്കാനും വർക്കിങ് ഗ്രൂപ്പിന് അധികാരമുണ്ട്. വർക്കിങ് ഗ്രൂപ് തലവൻ എല്ലാ ടീമുകളുടെയും റിപ്പോർട്ട് ആഴ്ചതോറും മന്ത്രാലയത്തിന് സമർപ്പിക്കണം. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽതന്നെ ഇത് പ്രാബല്യത്തിൽ വരുന്നതാണ്.
ഒമാനിൽ േകാവിഡ് പടരുന്ന സാഹചര്യത്തിൽ രോഗം നേരിടാനുള്ള നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ ഉത്തരവ്. ഒമാൻ ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് വർക്കിങ് ഗ്രൂപ്പിലുള്ളത്. മറ്റ് ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരെ കോവിഡ് ആശുപത്രിയിൽ നിയമിക്കാൻ ഗ്രൂപ്പിന് അധികാരമുള്ളതിനാൽ ഏറ്റവും മികച്ച ആശുപത്രിയായി കോവിഡ് ആശുപത്രി മാറും. ഒമാനിൽ കോവിഡ് രോഗം മൂലമുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ മരണനിരക്ക് കുറക്കാൻ ആശുപത്രിക്ക് കഴിയും.
കോവിഡ് ചികിത്സക്കായി നിരവധി സൗകര്യങ്ങളാണ് ഒമാനിൽ ഒരുക്കിവരുന്നത്. പ്ലാസ്മ ചികിത്സ അടക്കം നിരവധി ചികിത്സാ രീതികൾ ഒമാനിൽ നടപ്പാക്കുന്നുണ്ട്. റൂവിയിലെ അൽ നാദാ ഹോസ്പിറ്റലിൽ കോവിഡ് രോഗികൾക്ക് ചികിത്സ സൗകര്യമുണ്ട്. റോയൽ ആശുപത്രി അടക്കം എല്ലാ റഫറൽ ആശുപത്രികളിലും കോവിഡ് ചികിത്സക്കായി പ്രത്യേക വാർഡ് ഒരുക്കിയിട്ടുണ്ട്. അൽ അമിറാത്തിൽ കോവിഡ് ചികിത്സക്ക് മാത്രമായി 64 കിടക്കകളുള്ള ആശുപത്രി മേയ് പകുതിയിൽ ഉദ്ഘാടനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.