മസ്കത്ത്: ചിലയാളുകളുടെ അസ്വീകാര്യവും ഉത്തരവാദിത്തമില്ലാത്തതുമായ പെരുമാറ്റമാണ് രാജ്യത്തെ കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് സൈഫ് അൽ ഹുസ്നി പറഞ്ഞു. ഇവർ കുടുംബ ഒത്തുചേരലുകളും, ജന്മദിന പാർട്ടികളും മറ്റും നടത്തുകയും ചെയ്തത് രോഗ വ്യാപനത്തിന് വഴിയൊരുക്കി. രോഗബാധിതർ മറ്റുള്ളവരുമായി കൂടികലർന്നതും ചില സ്ഥാപനങ്ങൾ ജീവനക്കാരുടെ താപനില പരിശോധിക്കുന്നതിൽ പ്രതിബദ്ധത കാണിക്കാത്തതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അൽ ഹുസ്നി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൂന്നാഴ്ച മുമ്പ് മൊത്തം രോഗികളുടെ എണ്ണം 25,000 ആയിരുന്നു. മൂന്നാഴ്ചക്ക് ശേഷം അത് ഏതാണ്ട് ഇരട്ടിയോളമായി. നൂറിലധികം പേർ മരിക്കുകയും ചെയ്തു. മരിച്ചവരിൽ പകുതിയോളം പേർ ഒമാനികളുമാണ്.
പ്രതീക്ഷിച്ചതിലും അപ്പുറത്താണ് രോഗികളുടെ എണ്ണം ഉയരുന്നതെന്നും അതാണ് ആശങ്ക ജനിപ്പിക്കുന്നതെന്നും പറഞ്ഞ അണ്ടർ സെക്രട്ടറി പ്രതിദിന കേസുകൾ 1500 എണ്ണം കടക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണം 184 കടക്കുമെന്നും കരുതിയിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇൗ എണ്ണം മറികടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ നിയമങ്ങളോട് പലരും, പ്രത്യേകിച്ച് യുവാക്കൾ അശ്രദ്ധ നിറഞ്ഞ സമീപനമാണ് പുലർത്തുന്നത്. ചില സ്ഥാപനങ്ങൾ ജീവനക്കാരെ ലക്ഷണങ്ങളുണ്ടെങ്കിലും ജോലിക്ക് വരാൻ നിർബന്ധിക്കുന്നുമുണ്ട്. ആശുപത്രികളിൽ കോവിഡ് രോഗികളാൽ നിറയുകയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അൽ ഹുസ്നി ഒാർമിപ്പിച്ചു.
റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിെൻറ ശേഷി 14ൽ നിന്ന് 24 ആയും പിന്നീട് 48 ആയും ഉയർത്തിയിട്ടുണ്ട്. ഇത് നൂറായി ഉയർത്താനും പദ്ധതിയുണ്ട്. കോവിഡ് കേസുകൾ വർധിക്കുന്ന പക്ഷം കിടക്കകളുടെ എണ്ണം എത്ര വരെ ഉയർത്തേണ്ടി വരുമെന്നതിനെ കുറിച്ച് തനിക്ക് ധാരണയില്ല. ഇതുവരെയുള്ള അനുഭവത്തിൽ ആറ് ശതമാനം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളത്. അതിൽ 20 ശതമാനം പേരെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കേണ്ടി വന്നു. െഎ.സി.യുവിലുള്ള രോഗികളിൽ 30 ശതമാനത്തിനും ഡയാലിസിസ് വേണ്ടി വരുന്നുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. കോവിഡ് വൈറസിെൻറ വ്യാപനത്തിെൻറ ശക്തി കുറഞ്ഞതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽഒരു വാസ്തവുമില്ല. ജലദോഷവും ചുമയും തൊണ്ടയിലെ വരൾച്ചയുമടക്കം ലക്ഷണങ്ങൾ പരിശോധന നടത്തി ഉറപ്പിക്കുന്നത് വരെ കോവിഡ് ആയാണ് കണക്കാക്കേണ്ടതെന്നും ഡോ. അൽ ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.