മസ്കത്ത്: രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കമ്മിറ്റി. രോഗപ്പകർച്ച തടയുന്നതിെൻറ ഭാഗമായി കോവിഡ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴസംഖ്യ വർധിപ്പിക്കാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന സുപ്രീംകമ്മിറ്റി യോഗം തീരുമാനിച്ചു. ഇതോടൊപ്പം വിവിധ നിയമലംഘനങ്ങൾ നടത്തുന്നവരുടെ പേരുകളും ചിത്രങ്ങളും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനും കമ്മിറ്റി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. ചൊവ്വാഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 48,997 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിലാണ് രോഗബാധിതരുടെ എണ്ണം ഏതാണ്ട് ഇരട്ടിയോളമായി കുതിച്ചുയർന്നത്. ഇതോടൊപ്പം മരണനിരക്കും വർധിച്ചു.
വിവിധ ഗവർണറേറ്റുകളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും ഉയരുന്ന മരണനിരക്കും ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. വൈറസിെൻറ സമൂഹവ്യാപനം തടയുന്നതിനായി ബന്ധപ്പെട്ട അധികൃതർ നിർദേശിച്ച മുൻകരുതൽ നടപടികൾ പാലിക്കാൻ പലരും പ്രതിബദ്ധത കാണിച്ചില്ല. ഇത് അതീവ നിരാശജനകമായ കാര്യമാണ്. കുടുംബാംഗങ്ങളിലേക്കും ബന്ധുക്കളിലേക്കും സഹപ്രവർത്തകരിലേക്കും സമൂഹത്തിലെ മറ്റുള്ളവരിലേക്കും വൈറസ്ബാധ പടരാൻ ഇൗ പ്രതിബദ്ധതയില്ലായ്മ കാരണമായതായും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോവിഡിെൻറ അപകടാവസ്ഥയെക്കുറിച്ച് പലർക്കും ബോധ്യമില്ല.
ഫലപ്രദമായ ചികിത്സയോ വാക്സിനോ ഇതുവരെ കണ്ടുപിടിക്കാത്ത ഇൗ രോഗം നിരവധി കേസുകളിൽ മരണത്തിനും ചിലതിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് സുപ്രീം കമ്മിറ്റി ഒാർമിപ്പിച്ചു. രോഗത്തിെൻറ വ്യാപനം മെഡിക്കൽ മേഖലയിൽ പ്രത്യേകിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ കടുത്ത സമ്മർദമാണ് ഉണ്ടാക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നത് തീവ്രപരിചരണ വിഭാഗത്തിെൻറ സേവനത്തെ ബാധിക്കും. ഇൗ സാഹചര്യം ഒഴിവാക്കാൻ ജനങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സുപ്രീം കമ്മിറ്റി ഉണർത്തി. മഹാമാരിമൂലം സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സാമ്പത്തിക ആഘാതം കുറക്കുന്നതിെൻറ ഭാഗമായി നികുതിസംബന്ധമായ നടപടിക്രമങ്ങൾക്കും സുപ്രീം കമ്മിറ്റി അംഗീകാരം നൽകി. ഇതിെൻറ വിശദ വിവരങ്ങൾ വൈകാതെ ടാക്സേഷൻ അതോറിറ്റി പ്രഖ്യാപിക്കുമെന്നും ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.