മസ്കത്ത്: സിവിൽ ഏവിയേഷൻ മേഖലയിൽ കരാറുകൾ സജീവമാക്കുന്നതിനും അനുബന്ധ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ഒമാനും സൗദിയും.
സൗദി ടൂറിസം ഡെപ്യൂട്ടി മന്ത്രി സുൽത്താൻ അൽ മുസല്ലമിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സഹകരണത്തിനുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, ദേശീയ ഏവിയേഷൻ സ്ട്രാറ്റജി 2040 പദ്ധതി ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.
ഒമാന്റെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിന് സൗദിയുടെ സിവിൽ ഏവിയേഷൻ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും അനുഭവം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള കാര്യങ്ങളും വിശകലനം ചെയ്തു.
ഗൾഫ് മേഖലയിലെ വിനോദസഞ്ചാരം ഉയർത്തുന്നതിന് ഇരു രാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്തം സജീവമായി വളർത്തിയെടുക്കുന്ന മുൻ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു യോഗം. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ടൂറിസം മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. വിനോദസഞ്ചാരികൾക്ക് സുഗമമായ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സീസണൽ ഫ്ലൈറ്റുകൾ വർധിപ്പിക്കുന്നത് പോലുള്ള പ്രായോഗിക കാര്യങ്ങളും വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.