മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ മത്സരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ആഭ്യന്തര പരിശീലന ക്യാമ്പിനായുള്ള ഒമാൻ സ്ക്വാഡിനെ പുതിയ കോച്ച് റാഷിദ് ജാബിർ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒമാന് ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണായകമാണ്. ഇതു മുന്നിൽ കണ്ടാണ് കോച്ച് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.
പരിചയസമ്പന്നരായ കളിക്കാരെയും വളർന്നുവരുന്ന പ്രതിഭകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോളിയായി ഇബ്രാഹിം അൽ മുഖൈനി, ഫൈസ് അൽ റാഷിദി, ഇബ്രാഹിം അൽ റാജ്ഹി എന്നിവരാണുള്ളത്. മുഹമ്മദ് അൽ മുസൽമി, അഹ്മ്മദ് അൽ ഖമീസി, മുഹമ്മദ് റമദാൻ, ഖാലിദ് അൽ ബുറൈകി, ഗാനം അൽ ഹബാശി, അലി അൽ ബുസൈദി, അഹമദ് അൽ കഅബി, അംജദ് അൽ ഹർത്തി, അബ്ദുൽ അസീസ് അൽ ശമൂസി, മുൽഹം അൽ സുനൈദി എന്നിവരാണ് പ്രതിരോധ നിരുയിൽ വരുന്നത്.
ഹർബ് അൽ സാദി, അബ്ദുല്ല ഫവാസ്, അർശാദ് അൽ അലവി, സുൽത്താൻ അൽ മർസൂഖ്, ജമീൽ അൽ-യഹ്മാദി, യസീദ് അൽ മശാനി, അബ്ദുൽറഹ്മാൻ അൽ-മിശ്ഫ്രി, സഹർ അൽ-അഗ്ബാരി, അഹമദ് അൽറിയാമി എന്നിവരാണ് മധ്യനിര.
നാസർ അൽ-റവാഹി, സലാ അൽ യഹ്യായി, ഉമർ അൽ മാലികി, മുഹ്സൻ അൽ ഗസാനി, ഇസ്സാം അൽസുബി, ഹതേം അൽ റുഷ്ദി എന്നിവരാകും ആക്രമണ നിരക്ക് നേതൃത്വം നൽകുക. പരിശീലന ക്യാമ്പ് അടുത്ത ദിവസങ്ങളിൽ തുടങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലായിരിക്കും ക്യാമ്പ് നടക്കുക. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ അടുത്ത മത്സരം ഒക്ടോബർ 10ന് കുവൈത്തനെതിരെ മസ്കത്തിലാണ്.
ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായകമായ ആദ്യ രണ്ട് മത്സരങ്ങളിൽ റെഡ്വാരിയേഴ്സ് തോറ്റിരുന്നു. ഇതേത്തുടർന്ന് ടീം പരിശീലകൻ ജറോസ്ലാവ് സിൽഹവിയെ ഫുട്ബാൾ അസോസിയേഷൻ പുറത്താക്കുകയും പുതിയ കോച്ചായി ഒമാന്റെ മുൻ പരിശീലകൻ റഷീദ് ജാബിറിനെ നിയമിക്കുകയായിരുന്നു. പുതിയ കോച്ചിന് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങുകയാണ് റെഡ് വാരിയേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.