മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒമാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒമാൻ തൃശൂർ ഓർഗനൈസേഷൻ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മാസങ്ങൾ ഇടവിട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
യോഗ്യരായ എല്ലാ ദാതാക്കൾക്കും ഒമാൻ ആരോഗ്യ വകുപ്പിന്റെ ബ്ലഡ് ഡോണർ കാർഡ് നൽകുന്നതാണെന്ന് ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര, സെക്രട്ടറി അഷറഫ് വാടാനപ്പിള്ളി, ട്രഷറർ വാസുദേവൻ തളിയാറ എന്നിവർ അറിയിച്ചു.
രക്തദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി 9578 8442, 9868 3816, 9440 8440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.