മസ്കത്ത്: ഒമാനി വനിതദിനത്തിൽ ആശംസകൾ നേർന്ന് സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. വിജയത്തിന് അതിരുകളില്ലെന്ന് തന്റെ സമർപ്പണത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും തെളിയിച്ച ഒമാനി വനിതകളോടുള്ള അഭിമാനവും അഭിനന്ദനവും പുതുക്കുന്ന ദിവസമാണ് ഒക്ടോബർ 17 വനിതദിനമായി ആചരിക്കുന്നതെന്ന് അവർ പറഞ്ഞു.
പ്രിയപ്പെട്ട രാജ്യത്തിന്റെ സമഗ്ര നവോത്ഥാനത്തിന്റെ ഗതിയിൽ ഉജ്ജ്വലമായ വിളക്കുമാടമായി വർത്തിക്കുന്ന ഒമാനി സ്ത്രീയുടെ മികച്ച മുദ്ര എല്ലാ മേഖലകളിലും കാണാവുന്നതാണ്.
ഒമാനി സ്ത്രീകൾ നേടിയ നേട്ടങ്ങൾ അഭിമാനത്തിന്റെയും പ്രചോദനത്തിന്റെയും വികാരങ്ങൾ ഉണർത്തുന്നു. വിജയം, സർഗാത്മകത, സ്വയം-വികസനം, വൈദഗ്ധ്യം മെച്ചപ്പെടുത്തൽ എന്നിവയുടെ വിശാലമായ ചക്രവാളങ്ങളിലേക്ക് യാത്ര തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ അവൾ അവബോധത്തിന്റെ പ്രകാശഗോപുരമായും തീവ്രവാദത്തെയും ഇടുങ്ങിയ ചിന്താഗതിയെയും നിരാകരിക്കുന്ന ശബ്ദമായും തുടരുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.