മസ്കത്ത്: സിറിയയിലെ ഒമാൻ അംബാസഡറായി തുർക്കി ബിൻ മഹ്മൂദ് അൽ ബുസൈദി ചുമതലയേറ്റു. സിറിയൻ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ വാലിദ് അൽ മുഅല്ലിമിന് ഒൗദ്യോഗിക രേഖകൾ കൈമാറി.
ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് 2012ൽ ഡമസ്കസിലെ നയതന്ത്ര കാര്യാലയങ്ങൾ അടച്ചതിന് ശേഷം സിറിയിൽ അംബാസഡറെ പുനഃസ്ഥാപിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ഒമാൻ. മറ്റ് ഗൾഫ് രാജ്യങ്ങൾ സിറിയൻ സർക്കാറുമായുള്ള ബന്ധം വി ച്ഛേദിച്ചപ്പോഴും ഒമാൻ നയതന്ത്ര ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.സിറിയൻ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളിലും ഒമാൻ സജീവമായി ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.