മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഒാൺലൈൻ ചിത്രരചന മത്സരത്തിലെ ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടന്നത്.
ആദ്യ കാറ്റഗറിയിൽ ദേവാംഗന ജൂബിഷ് ആണ് ഒന്നാമതെത്തിയത്. ആൽഫ്രഡ് ബിനോയ്, ആസ്ത കുമാരി എന്നിവർ രണ്ടും മൂന്നും സ്ഥാനത്ത് എത്തി.
കാറ്റഗറി രണ്ടിൽ കാമരാജ് നാഗേന്ദ്രൻ ആണ് ഒന്നാമതെത്തിയത്. കെ.െഎ ഷഫ്ന, വർഷ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കാറ്റഗറി ഒന്നിൽ 'ലോക്ഡൗണും പരിസ്ഥിതിയും' എന്ന വിഷയത്തിലും രണ്ടിൽ 'കോവിഡ് പ്രതിരോധ പോരാളികൾ: ലോകത്തിെൻറ യഥാർഥ ഹീറോകൾ' എന്ന വിഷയത്തിലുമാണ് മത്സരങ്ങൾ നടന്നത്.
ജനറൽ മാനേജർ അമിത് തലൂക്ക്ദർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആദ്യ സ്ഥാനത്തെത്തിയ പത്തുപേർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.