മുസന്ന: ഫേസ്ബുക്കിലും മറ്റും ആകർഷകമായ പരസ്യം കണ്ട് സാധനങ്ങൾ ഒാർഡർ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. വിശ്വസനീയമായ കമ്പനികൾ അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ കബളിപ്പിക്കലിന് വിധേയരായേക്കാം. ഇത്തരക്കാരുടെ വലയിൽ കുടുങ്ങുന്നതിൽ മലയാളികളും ഉണ്ട്. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ വസ്തുക്കൾ ലഭ്യമാക്കുന്നുവെന്നതാണ് ജനങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും വിവിധ ‘ബൈ ആൻഡ് സെൽ’ ഗ്രൂപ്പുകളിലൂടെയും മറ്റുമാണ് ഇത്തരക്കാർ വല വിരിച്ചിരിക്കുന്നത്. സാധനങ്ങൾ നേരിൽ കാണാനോ ഗുണനിലവാരം ബോധ്യപ്പെടാനോ ഇൗ ഇടപാടുകളിൽ പലപ്പോഴും വേണ്ടത്ര സമയം ലഭിക്കാറില്ല. ഓർഡർ പ്രകാരം പാർസൽ വഴി എത്തുന്ന സാധനങ്ങൾ പണം കൊടുത്ത് കൈപ്പറ്റി തുറന്നുനോക്കുമ്പോഴോ ഉപയോഗിച്ച് തുടങ്ങുമ്പോഴോ ആണ് വഞ്ചിക്കപ്പെട്ടത് മനസ്സിലാവുക.
അപമാനം ഭയന്നും നിയമത്തിെൻറ പിന്നാലെ പോകാനുള്ള പ്രയാസങ്ങൾ കൊണ്ടും അധികപേരും പരാതിപ്പെടാനും അന്വേഷണങ്ങൾക്ക് മുതിരാൻപോലും തയാറാവില്ല. ആരെങ്കിലും താൻ ഓർഡർ ചെയ്ത സാധനമല്ല ലഭിച്ചതെന്നും നിലവാരം കുറഞ്ഞതാണ് എന്നുമൊക്കെ പറഞ്ഞ് സ്ഥാപനത്തിലേക്ക് വിളിച്ച് അറിയിച്ചാലും മാന്യമായ പ്രതികരണമോ കാര്യമായ നടപടികളോ ഉണ്ടാകാറുമില്ല.
മൊബൈൽ ഫോണിനൊപ്പം കുറെ ആക്സസറീസുകൾ ഉൾപ്പെടുത്തി ‘ബണ്ടിൽ ഓഫർ’ കണ്ട് ഓർഡർ ചെയ്ത ഒരു വ്യക്തിക്ക് ലഭിച്ചത് ഉപയോഗശൂന്യമായ കുറെ സാധനങ്ങൾ. പരാതിയുമായി വിളിച്ചപ്പോൾ ബണ്ടിൽ ഓഫറിലുള്ള സാധനങ്ങൾക്ക് വാറണ്ടിയില്ല എന്ന മുട്ടുന്യായവും. കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ കണ്ട പരസ്യ പ്രകാരം ‘കാർ പാർക്കിങ് സെൻസർ’ ഓർഡർ ചെയ്ത വ്യക്തിക്ക് ലഭിച്ചത് മറ്റൊരു നിറത്തിലുള്ളത്. കമ്പനിയിൽ വിളിച്ച് ചോദിച്ചപ്പോൾ ഓർഡർ പ്രകാരമുള്ള നിറം സ്റ്റോക്കില്ലെന്ന് മറുപടി. ഈ കാര്യം ഡെലിവറി ചെയ്യുന്നതിന് മുമ്പേ പറയേണ്ടതല്ലേ എന്ന മറുചോദ്യത്തിന് ഫോൺ കട്ടാക്കുകയും ചെയ്തു.
മൊബൈൽഫോണുകളുടെ വ്യാജമോഡലുകളുടെ വിൽപനയും സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ വ്യാപകമാണ്. െഎ ഫോൺ കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന പോസ്റ്റിൽ മയങ്ങിയ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 150 റിയാലാണ്. ലഭിച്ച ഫോൺ സുഹൃത്തുക്കളെ കാണിച്ചപ്പോൾ ആണ് െഎഫോണിെൻറ ക്ലോൺ മോഡലാണ് അതെന്ന വിവരം മനസ്സിലായത്. വിലക്കുറവ്, സൗജന്യം, ബണ്ടിൽ ഓഫർ തുടങ്ങിയ വാചകങ്ങളിൽ കുടുങ്ങാതെ വിശ്വസനീയമായ വെബ്സൈറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങിയാൽ ഇത്തരം കബളിപ്പിക്കലുകളിൽ കുടുങ്ങാതെ രക്ഷപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.