മസ്കത്ത്: ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെയും ഗസ്സയിലെ നിലവിലെ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഒമാനി വനിത ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സുൽത്താനേറ്റിലെ നവോത്ഥാനത്തിന്റെയും സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, കായിക മേഖലകളിലെ സ്ത്രീകൾ നൽകിയ സംഭാവനകളെയും അംഗീകരിച്ച് ഒമാനി വനിത ദിനം ചൊവ്വാഴ്ചയാണ് രാജ്യത്ത് ആഘോഷിക്കുന്നത്.
സുസ്ഥിര വികസനത്തിലും രാഷ്ട്രനിർമാണത്തിലും രാജ്യത്തിന്റെ വർത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതിലും സ്ത്രീകളുടെ പങ്കാളിത്തത്തിന് സുൽത്താൻ നൽകുന്ന പ്രാധാന്യമാണ് ഒമാനി വനിത ദിനത്തിലൂടെ പ്രതിഫലിക്കുന്നത്. ഒമാനി വനിത ദിനത്തോടനുബന്ധിച്ചുള്ള സംഗീതക്കച്ചേരിയും റദ്ദാക്കിയതായി റോയൽ ഓപ്പറ ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.