മസ്കത്ത്: പാരിസ് ഒളിമ്പിക്സിൽ പ്രതീക്ഷയുടെ ചിറകിലേറി സ്പ്രിന്റർമാരായ അലി അൽ ബലൂഷി, മസൂൺ അൽ അലാവിയയും വ്യാഴാഴ്ച ഇറങ്ങും. 100 മീറ്ററിൽ ലോകറാങ്കിങ്ങിന്റെ (49ാം സ്ഥാനം) അടിസ്ഥാനത്തിൽ ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടിയ ഏക ഒമാൻ താരമാണ് 22 കാരനായ അലി ബിൻ അൻവർ അൽ ബലൂഷി.
ഒളിമ്പിക്സിന് തുടർച്ചയായ മൂന്നാം വട്ടമാണ് ഒമാന്റെ ഏകവനിത പ്രതിനിധിയായ 27 വയസ്സുകാരിയായ മസൂൺ ബിൻ ഖൽഫാൻ അൽ അലവി പാരിസിലേക്കെത്തുന്നത്. 2016 ലെ റിയോ ഒളിമ്പിക് ഗെയിംസിലും 2020 ലെ ടോക്കിയോ ഗെയിംസിലും പങ്കെടുത്തിരുന്നു. മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസിലെ ചരിത്രപരമായ പങ്കാളിത്തം മുതൽ ഒമാൻ 11ാം തവണയാണ് ലോകകളിയാട്ട ഭൂമിയിൽ ഒമാൻ പങ്കെടുക്കുന്നത്. ഒളിമ്പിക്സിൽ 1988ലെ സിയോൾ ഒളിമ്പിക്സിൽ സ്പ്രിന്റർ മുഹമ്മദ് അൽ മാൽക്കി 400 മീറ്ററിൽ സെമിയിലെത്തിയതാണ് ഒമാന്റെ ശ്രദ്ധേയമായ നേട്ടം. സെമിയിൽ ഇദ്ദേഹം എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.