മസ്കത്ത്: വേനൽകാലത്ത് വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. വാഹനങ്ങൾക്ക് ടാങ്ക് നിറയെ ഇന്ധനമടിക്കരുതെന്നതാണ് പ്രധാന നിർദേശം. പുറത്തെ ചൂട് ഇന്ധനത്തെ ചൂട് പിടിപ്പിക്കും. ഇതു വഴി ഇന്ധനം വികസിക്കാനും അത് ഇന്ധന ചോർച്ചക്ക് വഴിയൊരുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇന്ധന ചോർച്ച പരിസ്ഥിതിക്ക് ദോഷകരമാണ്. ഇതോടൊപ്പംഏ കാറിെൻറ ബോഡിക്കും പെയിൻറിനും ദോഷകരമാണ്.
ടാങ്കുകളിൽ അഞ്ചു ഡിഗ്രിക്കും പത്തു ഡിഗ്രിക്കും ഇടയിലാണ് ഇന്ധനം ശേഖരിക്കുക. പുറത്തെ താപനില 30 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ ഇന്ധനത്തിെൻറ ചൂട് അതിവേഗം 20 ഡിഗ്രിക്ക് മുകളിലെത്തും. ഇത് രണ്ടു ശതമാനം വരെ ഇന്ധനം വികസിക്കാൻ കാരണമാകുമെന്നാണ് ഒാേട്ടാമൊബൈൽ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇൗ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതെങ്കിലും 45 ഡിഗ്രിക്ക് മുകളിൽ താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ടാങ്ക് നിറയെ ഇന്ധമടിക്കാതിരിക്കുന്നതാണെന്ന് നല്ലതെന്നും ആർ.ഒ.പി അറിയിച്ചു.
പഴയ ടയറുകൾ വേനൽ ചൂടുപിടിക്കുന്നതോടെ മാറ്റിയിടണം. ദീർഘദൂര യാത്രകളിൽ പഴയ ടയറുകൾ ഉപയോഗിക്കുന്നത് ടയർ പൊട്ടി അപകടമുണ്ടാകാൻ കാരണമാകും. ടയറുകളുടെ പഴക്കം ഒരു കാണവശാലും രണ്ട് വർഷത്തിൽ കൂടുതലാകരുതെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ അറിയിച്ചു. വാഹനത്തിെൻറ പൊതുവായ അവസ്ഥയെ കുറിച്ച് ഡ്രൈവർമാർക്ക് കൃത്യമായ ബോധ്യം ഉണ്ടാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.