മസ്കത്ത്: ഒറ്റത്തവണ ഉപയോഗിക്കുന്നതിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വെള്ളിയാഴ്ച മുതൽ നിലവിൽവരും. നാളെ മുതൽ ഇത്തരം ബാഗുകൾ ഉപയോഗിക്കുന്ന വ്യാപാരസ്ഥാപനങ്ങളും മറ്റും പിടിക്കപ്പെട്ടാൽ 100 റിയാൽ മുതൽ 2000 റിയാൽ വരെ പിഴയും നൽകേണ്ടി വരും. ഇത്തരം ബാഗുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത വിലയാണ് നൽേകണ്ടിവരുക.
40 മൈക്രോൺസിൽ താഴെ കനമുള്ള ബാഗുകൾക്കാണ് നിരോധനം ബാധകം. ഹൈപ്പർമാർക്കറ്റുകളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും കഫ്റ്റീരിയകളുമാണ് തൂക്കം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്.ഹൈപ്പർ മാർക്കറ്റുകളിെലല്ലാം കട്ടികൂടിയവ എത്തിക്കഴിഞ്ഞു. ചില ഹൈപ്പർ മാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും നേരത്തേ ഇവ ഉപയോഗിക്കാനും തുടങ്ങി.
നിേരാധനം നാളെ മുതൽ നടപ്പാകുമെങ്കിലും ചെറുകിട കടകൾക്കും ഹോട്ടലുകൾക്കും ഇതുസംബന്ധമായ വ്യക്തമായ ധാരണയില്ല. ഒന്നാം തീയതി മുതൽ നിരോധമുണ്ടെന്ന് അറിയാമെങ്കിലും നിരോധനം നിലവിലില്ലാത്ത ബാഗുകളെ പറ്റിയാണ് വ്യക്തമായ ധാരണയില്ലാത്തത്. ബാഗിെൻറ കട്ടിയെ കുറിച്ചും ധാരണയില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരും നിരവധിയാണ്. ഉപവിതരണക്കാരാണ് ഹോട്ടലുകൾക്കും കഫ്റ്റീരിയകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും ബാഗുകൾ വിതരണം ചെയ്യുന്നത്.
പുതിയ സ്റ്റോക് ലഭിക്കാത്തതിനാൽ ഇവർക്കും ഇതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. ചെറുകിട സ്ഥാപനങ്ങൾ ഉപവിതരണക്കാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പുതിയ രൂപത്തിലുള്ള ബാഗുകൾ ലഭ്യമായിട്ടില്ലെന്നാണ് മറുപടി ലഭിക്കുന്നത്.പുതിയ ബാഗുകൾ മാർക്കറ്റിൽ ലഭ്യമല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി റൂവി അൽ ൈഫലാക്ക് റസ്റ്റാറൻറ് ജനറൽ മാനേജർ കെ.കെ. അബ്ദുൽ റഹീം പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വിതരണക്കാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പുതിയ രീതിയിലുള്ള ബാഗുകൾ ലഭ്യമായിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
31ാം തീയതി വൈകുന്നേരത്തോടെ എത്തിക്കാൻ ശ്രമിക്കുമെന്നാണ് പറയുന്നത്. സ്ഥിരമായി ബാഗുകൾ നൽകുന്ന രണ്ടു വിതരണക്കാരുമായി ബന്ധപ്പെെട്ടങ്കിലും ഇതേ മറുപടിയാണ് ലഭിക്കുന്നത്. പുതിയ ബാഗുകൾ കിട്ടാതെ ഏന്ത് ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.ഇൗ വിഷയത്തിലും കിംവദന്തികൾ ഇറക്കുന്നവരുണ്ട്. നിയമം ഒന്നാം തീയതി മുതൽ നടപ്പാവില്ലെന്ന രീതിയിൽ തട്ടിവിടുന്നവരും പുതിയ ബാഗുകൾ മാർക്കറ്റിൽ ലഭ്യമല്ലാത്തതിനാൽ ശിക്ഷാ നടപടികൾ ഉണ്ടാവില്ലെന്നുമൊക്കെയാണ് ഇവരുടെ അഭിപ്രായങ്ങൾ. എന്നാൽ, ഒമാൻ സർക്കാർ മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച ഒറ്റപ്രാവശ്യം ഉപയോഗമുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ശക്തമായി നടപ്പാക്കുെമന്ന് ഉറപ്പാണ്.
ഒമാൻ പരിസ്ഥിതി അതോറിറ്റി ഇൗ വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിക്കുക. അതിനാൽ, ചെറുകിട സ്ഥാപനങ്ങൾ പഴയരീതിയിലുള്ള ബാഗുകൾ ഉപയോഗിച്ചാൽ നടപടികൾ ഉറപ്പാണ്.ഒമാനിൽ 40 മൈക്രോണിൽ കൂടുതൽ കനമുള്ള ബാഗുകൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾ കുറവാണ്. ഉള്ള കമ്പനികളിലേക്ക് വൻകിട ഹൈപ്പർ മാർക്കറ്റുകൾ ഒാർഡറുകൾ നൽകി ക്കഴിഞ്ഞു.
അതിനാൽ ചെറുകിട സ്ഥാപനങ്ങൾക്ക് ഇത്തരം ബാഗുകൾ കിട്ടാൻ ആദ്യകാലങ്ങളിൽ പ്രയാസം അനുഭവപ്പെടാനാണ് സാധ്യത. കട്ടികൂടിയ ബാഗുകൾക്കുപുറമെ പേപ്പർ, ചണം തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന ബാഗുകളുമാണ് ബദലായി ഉപയോഗിക്കാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.