മസ്കത്ത്: പ്രിമിയർ കപ്പ് ട്വന്‍റി20 ടൂർണമെന്‍റിലെ കലാശക്കളിയിൽ ഒമാൻ ഇന്ന് ശക്തരായ യു.എ.ഇയെ നേരിടും. അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഉച്ചക്ക് 2.30ന് ആണ് മത്സരം.
ടൂർണമെന്‍റിൽ ഇതുവരെ ഒരു മത്സരവും തോറ്റിട്ടിലെന്നതും ഗ്രൂപ് സ്റ്റേജ് മത്സരങ്ങളിൽ യു.എ.ഇയെ ഒമ്പത് വിക്കറ്റിന് തകർക്കാൻ കഴിഞ്ഞതും സുൽത്താനേറ്റിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ ഹോങ്കോങ്ങിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഒമാൻ കലാശക്കളിയിലേക്ക് സീറ്റ് ഉറപ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ആഖിബ് ഇല്യാസിന്‍റെ തകർപ്പൻ പ്രകടനമാണ് കലാശക്കളിയിലേക്ക് ഒമാന് വഴി എളുപ്പമാക്കിയത്. ഇല്യാസിന്‍റെ ഓൾ റൗണ്ടർ പ്രകടനത്തിലേക്കുതന്നെയാണ് ഒമാൻ ഇന്നും ഉറ്റുനോക്കുന്നത്.
അതേസമയം, മുൻനിര ബാറ്റർമാർ സ്ഥിരത പുലർത്താത്തത് സുൽത്താനേറ്റിനെ അലട്ടുന്ന ഘടകമാണ്. പല മത്സരങ്ങളും ഒറ്റയാൾ പോരാട്ടത്തിലായിരുന്നു ഒമാൻ വിജയിച്ചു കയറിയത്. മുൻനിര ബാറ്റർമാരും ബൗളർമാരും ഇന്ന് കരുത്തുകാട്ടിയാൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാകുമെന്നാണ് കോച്ച് മെൻഡിസ് കണക്കാക്കുന്നത്. നേപ്പാളിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് യു.എ.ഇ ഫൈനൽ ബെർത്ത് ഉറപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.