മസ്കത്ത്: പ്രീമിയർ കപ്പ് ട്വന്റി20 ടൂർണമെന്റിൽ തുടർച്ചയായി മൂന്നാം വിജയം സ്വന്തമാക്കി ഒമാൻ. അമീറാത്തിലെ ഒമാൻ അക്കാദമി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ശക്തരായ യു.എ.ഇയെ ഒമ്പത് വിക്കറ്റിനാണ് തോൽപ്പിച്ചത്.
ഇതോടെ ഒമാൻ നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണെടുത്തത്. എന്നാൽ ഒമാൻ 12.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. മഴ മൂലം 15 ഓവറാക്കി ചുരുക്കിയാണ് മത്സരം നടന്നത്. അർധ സെഞ്ച്വറി നേടിയ കശ്യപ് പ്രജാപതി(53), ഖാലിദ് കൈൽ(50) എന്നിവരുടെ തകർപ്പാൻ പ്രകനമാണ് ഒമാന്‍ വിജയം എളുപ്പമാക്കിയത്.
യു.എ.ഇക്കായി ആസിഫ് ഖാൻ(66) അർധസെഞ്ച്വറി നേടി. മൂന്ന് ഓവറിൽ 11 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ബിലാൽ ഖാനാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ ബഹ്റൈനെ മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തിൽ കംബോഡിയയെ 63 റൺസിനുമാണ് ഒമാൻ പരാജയപ്പെടുത്തിയത്. ഗ്രൂപ് സ്റ്റേജിലെ അവസാന മത്സരത്തിൽ ആതിഥേയർ ഇന്ന് കുവൈത്തിനെ നേരിടും. അമീറാത്തിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഉച്ചക്ക് 2.30ന് ആണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.