മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻതാരിഖിനും ഒമാൻ ജനതക്കും പെരുന്നാൾ ആശംസകൾ നേർന്നു. ഈദ് ഇന്ത്യയുടെ ബഹുസ്വര സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇസ്ലാമിക വിശ്വാസമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ ആഘോഷിക്കുന്നുണ്ടെന്നും സൂചിപ്പിച്ച പ്രധാനമന്ത്രി, ത്യാഗത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ഈദ് നമ്മെ ഓർമിപ്പിക്കുന്നുണ്ടെന്നും ആശംസാ സന്ദേശത്തിൽ പറഞ്ഞു. സുൽത്താന്‍ ആരോഗ്യവും ക്ഷേമവും നേരുകയും ഒപ്പം ഒമാനിലെ ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും കൈവരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.