നോമ്പ് മനുഷ്യനെ ആത്മീയതയിലേക്ക് നയിക്കുന്നതാണ്. പുണ്യ പ്രവൃത്തികൾ ചെയ്യുന്നതിലൂടെയും തനിക്ക് ഇഷ്ടപ്പെട്ടത് ഉപേക്ഷിക്കുന്നതിലൂടെയും മനുഷ്യൻ ആത്മീയമായി വളർച്ച നേടുന്നു. അങ്ങനെ മനുഷ്യൻ ദൈവത്തിലേക്ക് അടുക്കുന്നു. ഭൗതിക ജീവിതത്തിൽ താൻ അമിതമായി ആഗ്രഹിക്കുന്നതിനോട് വിരക്തി കാണിക്കുന്നത് ഉപവാസത്തിലൂടെ നേടുന്നതാണ്. ഒമാനിലെ നീണ്ട പ്രവാസ ജിവിതത്തിനിടെ ഒരുപാട് നോമ്പുതുറകളിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അടുക്കും ചിട്ടയോടുംകൂടി നോമ്പു തുറക്കുന്നതും ശേഷമുള്ള പ്രാർഥന, ഭക്ഷണം കഴിക്കുന്ന സൗഹൃദയ രീതി... എല്ലാം മനുഷ്യർ തമ്മിലുള്ള അടുപ്പവും സ്നേഹവും തിരിച്ചറിയാൻ കഴിയുന്ന അപൂർവം അവസരമാണ്. വാഹനങ്ങൾക്കും വീടിനും തൊഴിലിനും എല്ലാം ഒരു പുതുക്കൽ ആവശ്യമായതുപോലെ മനുഷ്യമനസ്സിനും ശുദ്ധീകരണം ആവശ്യമാണ്.
ഇവിടെനിന്നും കിട്ടിയ അറിവും പരിചയവുമെല്ലാം നാട്ടിലെ മുസ്ലിം സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.