മസ്കത്ത്: കനത്ത മഴയെ തുടർന്ന് റോഡുകളിലും മറ്റും അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. വിവിധ ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ചിലയിടങ്ങളിൽ വലിയ കല്ലുകൾ റോഡിൽ കുമിഞ്ഞുകൂടിയത് ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് നീക്കുന്നത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓട ശുചീകരണവും റോഡുകളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനുള്ള പ്രവൃത്തിയും ആരംഭിച്ചിരുന്നു.
ഖരീഫ് സീസണിൽ മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയും. ഇതിനിടെ റോഡുകളിൽ മഴവെള്ളം കെട്ടിനിൽകുന്നത് റോഡ് മാർഗമെത്തുന്ന സഞ്ചാരികൾക്ക് അപകടസാധ്യതയുണ്ടാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.