മസ്കത്ത്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ. ആലിപ്പഴവും വർഷിച്ചു.
ജഅലാന്‍ ബനീ ബൂ അലി, യങ്കല്‍, സുവൈഖ്, സുഹാര്‍, അവാബി, ഖാബൂറ, ഖുറിയാത്ത്, ആമിറാത്ത്, നഖല്‍, ഇബ്രി, സമാഇല്‍, റുസ്താഖ്, ഇസ്കി തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം സാമാന്യം നല്ല മഴ ലഭിച്ചത്. രാവിലെ മുതൽതന്നെ വിവിധ ഇടങ്ങളിൽ മഴ പെയ്തെങ്കിലും ഉച്ചക്ക് ശേഷമാണ് ശക്തിയാർജിച്ചത്. കഴിഞ്ഞ ദിവസം പാറയിടിഞ്ഞ് വീണ പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അമീറാത്ത്-ഖുറിയത്ത് റോഡിലായിരുന്നു സംഭവം. ആർക്കും പരിക്കില്ല. രണ്ട് വാഹനങ്ങൾക്കാണ് കേടുപാടു പറ്റിയത്.
വിവിധ ഗവർണറേറ്റുകളിൽ ചെവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്കും മിന്നിലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹാജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും മസ്കത്ത്, ദോഫാർ, അൽ വുസ്ത തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലുമായിരിക്കും മഴ പെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.