മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്തു.ശക്തമായ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു ഞായറാഴ്ച മഴ കോരിച്ചൊരിഞ്ഞത്.
റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.ആലിപ്പഴവും വർഷിച്ചു. നിസ്‌വ, ദിമാവ തയ്യിൻ, ഇബ്ര, ജബൽ അഖ്ദർ, ഇസ്ക്കി എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
രാവിലെ മുതൽ തന്നെ ഈ പ്രദേശങ്ങളിലെല്ലാം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് മഴയുടെ ശക്തി വർധിച്ചത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളം കയറി ഗതാഗത തടസ്സവും നേരിട്ടു. സിവിൽ ഡിഫൻസും റോയൽ ഒമാൻ പൊലീസും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ട്. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചവരെ കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. 119 പേരുടെ പൗരത്വം പുനഃസ്ഥാപിച്ചു മസ്‌കത്ത്: നൂറിലധികം ആളുകളുടെ സ്വദേശി പൗരത്വം പുനഃസ്ഥാപിച്ച് സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു.
119 പേര്‍ക്കാണ് വീണ്ടും പൗരത്വം അനുവദിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.