മസ്കത്ത്: ചൂടിന് ആശ്വാസം പകർന്ന് ഒമാനിൽ പരക്കേ മഴ പെയ്തു. സലാല, അമിറാത്ത്, നിസ്വ, സമാഇൗൽ, റുസ്താഖ്, ഇസ്കി, മുസന്ദം പ്രവിശ്യകളുടെ ചിലയിടങ്ങളിൽ സാമാന്യം തരക്കേടില്ലാത്ത മഴ പെയ്തു. മസ്കത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് ചാറ്റൽ മഴയുണ്ടായത്. മഴയെ തുടർന്ന് സുഖകരമായ കാലാവസ്ഥയാണ് ബുധനാഴ്ച മുഴുവൻ അനുഭവപ്പെട്ടത്. ശർഖിയ ഗവർണറേറ്റിെൻറ ചിലയിടങ്ങളിലും ചാറ്റൽ മഴയുണ്ടായി. ബാത്തിന ഗവർണറേറ്റിലെ ചിലയിടങ്ങളിലും സൂറിലും ബുധനാഴ്ച രാവിലെ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.
അറബിക്കടലിൽ ന്യൂനമർദം രേഖപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മുന്നറിയിപ്പ് കേന്ദ്രം ബുധനാഴ്ച രാവിലെ അറിയിച്ചു. അറബിക്കടലിൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് സൊക്കോത്ര െഎലൻറിന് സമീപമാണ് നിലവിൽ ന്യൂനമർദത്തിെൻറ സ്ഥാനമെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നത്. 17 നോട്ട് ആണ് കാറ്റിെൻറ വേഗത. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് ഗൾഫ് ഒാഫ് ഏദൻ ലക്ഷ്യമിട്ട് കാറ്റ് നീങ്ങുമെന്നും ഒമാനെ നേരിട്ട് ബാധിക്കില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. ന്യൂനമർദത്തിെൻറ സാന്നിധ്യമാണ് ദോഫാർ ഗവർണറേറ്റിലെ മഴക്ക് കാരണം.
റഖിയൂത്ത്, ദൽഖൂത്ത് പ്രവിശ്യകളിൽ പലയിടത്തും കനത്ത മഴ അനുഭവപ്പെട്ടു. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. സലാലയിൽ ഉച്ചക്കാണ് മഴയെത്തിയത്. സാമാന്യം നല്ല മഴ അനുഭവപ്പെട്ടതായി സലാല നഗരവാസികൾ പറഞ്ഞു. ദോഫാറിൽ ഇന്ന് ശക്തമായ കാറ്റോടെയുള്ള ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മഴ മേഘങ്ങൾ രൂപപ്പെട്ടതിനാൽ ചിലയിടങ്ങളിൽ ചൂട് കുറഞ്ഞു.
സൈഖിൽ 28 ഡിഗ്രി സെൽഷ്യസും സലാലയിൽ 33 ഡിഗ്രിയും ചൂടാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. വാദികളും വെള്ളപ്പൊക്കവും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ കാലാവസ്ഥാ ബുള്ളറ്റിനുകൾ ശ്രദ്ധിക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. പൊടിക്കാറ്റിെൻറ ഫലമായി ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.