ചൂടിന് ആശ്വാസം പകർന്ന് മഴ

മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസം പകർന്ന് വിവിധ ഗവർണറേറ്റുകളിലെ ഉൾപ്രദേശങ്ങളിൽ മഴ ലഭിച്ചു. പലയിടത്തും നേരിയ കാറ്റി‍െൻറ അടമ്പടിയോടെയായിരുന്നു കോരി ചൊരിഞ്ഞത്.

ചിലയിടങ്ങളിൽ ഇടിയും അനുഭവപ്പെട്ടു. റുസ്താഖ്, സുഹാര്‍, യങ്കല്‍, ഇബ്രി, നഖല്‍,വാദി മുസ്തല്‍, വാദി ബനീ ആഫിര്‍ തുടങ്ങിയ പ്രദേശങ്ങളുടെ ഉൾഭാഗങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമാണ് മഴ പെയ്തത്. ഈ മേഖലയിലെല്ലാം ബുധനാഴ്ച രാവിലെ മുതല്‍ക്കുതന്നെ മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെയാണ് മഴയെത്തിയത്.

വിവിധ ഗവര്‍ണറേറ്റുകളില്‍ വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് ഒമാന്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളിലുമാണ് മഴക്ക് സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളുടെ തീരങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

Tags:    
News Summary - Rain to relieve heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.