മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിൽ ദുരിത നിവാരണ പ്രവർത്തനങ്ങൾ തുടരുന്നു. റോഡുകളിലും മറ്റും കുന്നുകൂടിയ മാലിന്യങ്ങളും മണ്ണും കല്ലും എടുത്തുമാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. േറാഡുകളുടെയും മറ്റും നാശനഷ്ടങ്ങൾ വിലയിരുത്തലും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.
ശർഖിയ ഗവർണറേറ്റിലെ വെള്ളപ്പാച്ചിലിൽ കാണാതായവർക്കുവേണ്ടി തിരച്ചൽ തുടരുന്നതായി റോയൽ ഒമാൻ പൊലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. കാണാതായ നാലുപേരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ആധുനിക സാേങ്കതിക വിദ്യയുടെ സഹായത്താലാണ് തിരച്ചിൽ നടത്തുന്നത്.
വെള്ളപൊക്കത്തിൽ കുടുങ്ങിപ്പോയ 37 പേരെ രക്ഷെപ്പടുത്തിയതായി റോയൽ ഒമാൻ പൊലീസ് ഒാപറേഷൻ ആൻഡ് ട്രെയ്നിങ് ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ സാലം അൽ അറൈമി പറഞ്ഞു. ഇതിൽ 15 പേരെ തെക്കൻ ശർഖിയയിൽ നിന്നും വടക്കൻ പേരെ വടക്കൻ ബാത്തിനയിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്. മസ്കത്ത്, തെക്കൻ ബാത്തിന എന്നിവിടങ്ങളിൽ നിന്ന് ഒാരോരുത്തരെയും രക്ഷപ്പെടുത്തി.
232 പേരെ മാറ്റി പാർപ്പിച്ചു. ഇതിൽ 103 പേരും തെക്കൻ ശർഖിയയിൽ നിന്നുള്ളവരാണ്. വൈദ്യുതി, ജലവിതരണം, വാർത്താവിനിമയം എന്നിവ പുനഃസ്ഥാപിച്ച് വരുകയാണ്. ജലവിതരണ സംവിധാനം ശർഖിയ ഗവർണറേറ്റിെൻറ ചില ഭാഗങ്ങളിൽ മാത്രമാണ് തകരാറിലായത്. ഇൗ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടുകയും മറ്റും ചെയ്തിരുന്നു. ഇവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. കുടിവെള്ള വിതരണം മുടങ്ങിയ പ്രദേശങ്ങളിൽ ടാങ്കർ ലോറികൾ വഴി ജല വിതരണം നടത്തുന്നുണ്ട്.
കനത്ത വാദി മൂലം വാഹന ഗതാഗതം തടസ്സപ്പെട്ട ഖുറിയാത്തിലെ ചില പർവത ഗ്രാമങ്ങളിൽ റോയൽ ഒമാൻ പൊലീസ് ഹെലികോപ്ടർ വഴി ഭക്ഷണസാധനങ്ങൾ എത്തിച്ചു. ജബൽ അസ്വദിലെ സൗഖ, സാൽ എന്നീ ഗ്രാമങ്ങളിൽ കുടുങ്ങിയവർക്കാണ് അധികൃതർ ഭക്ഷണം എത്തിച്ചത്.
മസ്കത്ത് നഗരസഭയുടെ സർവിസ് ആൻഡ് ടെക്നിക്കൽ വിഭാഗം മഴമൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. കനത്ത മഴ മൂലം കേടുപാടുകൾ പറ്റിയ റോഡുകളിൽ അറ്റകുറ്റ പണി നടത്താനും യാത്രായോഗ്യമാക്കുവാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നഗരസഭ അറിയിച്ചു. റോഡിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.