അൽമായർ ഹൈപ്പർ മാർക്കറ്റിലെ െഎ.ടി വിഭാഗത്തിൽ ഡാറ്റാ എൻട്രി വിഭാഗത്തിൽ ജോലിചെയ്യുന്ന ഞാൻ എട്ടുവർഷം മുമ്പാണ് ഒമാനിലെത്തിയത്. കഴിഞ്ഞ നാലുവർഷമായി നോെമ്പടുക്കുന്നയാളാണ്. എന്നെ സംബന്ധിച്ച് മാനസികമായി കരുത്തുനൽകുന്ന ഒന്നാണ് റമദാൻ വ്രതം. റമദാനിലെ 30 നോമ്പുകളും പെരുന്നാളിന് ശേഷമുള്ള ആറു സുന്നത്ത് നോമ്പും പിടിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷമാണ് ഇതുവഴി ലഭിക്കുക. ഒരു തരത്തിലുള്ള അസുഖങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടാറില്ല. എെൻറ വഴി പിന്തുടർന്ന് അനിയത്തിയും മൂന്നു വർഷവും നോെമ്പടുത്തിരുന്നു. പൊന്നാനിയിലെ വീട്ടിലാണെങ്കിലും ഇവിടെയാണെങ്കിലും മുസ്ലിംകളുമായാണ് കൂടുതൽ സമ്പർക്കം.
അൽകബത്ത് ഇലക്ട്രോണിക്സ് ഉടമ സിദ്ദീഖിെൻറയും കുടുംബാംഗങ്ങളുടെയും നല്ല മനസ്സാണ് എനിക്കും സഹോദരനും ഗൾഫിലെത്താൻ വഴിയൊരുക്കിയത്. എെൻറ അനുജൻ 14 വർഷമായി അവരുടെ കൂടെയാണ് ജോലിയെടുക്കുന്നത്. ഗൾഫിലെത്തി ആദ്യ രണ്ടു വർഷക്കാലം എെൻറ ജോലിയും താമസവും അവർക്കൊപ്പമായിരുന്നു. ഇൗ സമയം നോെമ്പടുക്കുമെന്ന് പറയുേമ്പാൾ ക്ഷീണം വരുമെന്ന് പറഞ്ഞ് അവർ സമ്മതിച്ചിരുന്നില്ല. ആരുടെയും നിർബന്ധപ്രകാരമല്ല നോമ്പ് എടുക്കുന്നത്. മരണം വരെ ഇത് തുടരണമെന്നാണ് കരുതുന്നത്.
എല്ലാ മതങ്ങളിലും വ്രതം ഉണ്ടെങ്കിലും റമദാൻ നോമ്പിെൻറ മധുരം അത് അനുഭവിച്ചുതന്നെ അറിയണം. 30 നോമ്പും പിന്നിട്ട് പെരുന്നാൾ കേമമായി തന്നെ ആഘോഷിക്കുകയാണ് രീതി. പെരുന്നാൾ തലേന്ന് ഒരുമിച്ചിരുന്ന് മൈലാഞ്ചിയിടുകയും പലഹാരങ്ങൾ ഉണ്ടാക്കുകയുമൊക്കെ ചെയ്യും. നോമ്പുദിനങ്ങൾ പെെട്ടന്നങ്ങ് തീർന്നുപോകുന്ന പോലെയാണ് അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.