മസ്കത്ത്: അനധികൃത റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. ബന്ധപ്പെട്ട വകുപ്പിൽനിന്നുള്ള അനുമതിയില്ലാതെ പണം വാങ്ങി വസ്തു ഇടപാടുകൾക്ക് മധ്യവർത്തിയായി നിൽക്കുന്നത് ശിക്ഷാർഹമായ നിയമവിരുദ്ധ പ്രവൃത്തിയാണ്. റിയൽ എസ്റ്റേറ്റ് ബ്രോക്കറിങ്ങിെൻറ ക്രമീകരണവുമായി ബന്ധപ്പെട്ട 19ാം ആർട്ടിക്കിളിെൻറ ലംഘനമാണിത്. ആറുമാസം വരെ തടവും മുവായിരം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഒമാനി പൗരൻമാർക്കും രാജ്യത്ത് താമസക്കാരായ വിദേശികൾക്കും ഇത് ബാധകമാണ്. മസ്കത്ത് കേന്ദ്രമായ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കഴിഞ്ഞ മേയ് അവസാനം വരെ സമയം നൽകിയിരുന്നു.
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോടും നിയമപരമായ സാധുത ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു. ഇത് പൂർത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ഇടപാടുകൾക്ക് നിയമപരമായ നിലനിൽപ് ഉണ്ടാകില്ലെന്ന് ഭവന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളോട് ഫീസ് അടച്ച് പെർമിറ്റ് സ്വന്തമാക്കാൻ കഴിഞ്ഞവർഷം ഭവന മന്ത്രാലയം നിർദേശിച്ചിരുന്നു.
മസ്കത്ത് ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 500 റിയാലും പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 300 റിയാലുമാണ് പെർമിറ്റിനായി അടക്കേണ്ടത്. ഒാരോ വർഷവും ഫീസ് അടച്ച് ഇൗ പെർമിറ്റ് പുതുക്കുകയും വേണം. മസ്കത്തിൽ 200 റിയാലും മറ്റിടങ്ങളിൽ 100 റിയാലുമാണ് പുതുക്കുന്നതിനുള്ള ഫീസ്. നഷ്ടപ്പെടുന്ന പെർമിറ്റുകൾ മാറ്റി നൽകുന്നതിനും പണം നൽകേണ്ടതുണ്ട്.
ഫ്രീലാൻസ് ഇടപാടുകാരെ നിയന്ത്രിക്കാനും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിർദേശമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉൗഹത്തിൽ അധിഷ്ഠിതമായ ഇടപാടുകൾ, വിലയിലെ കൃത്രിമത്വം, സംശയാസ്പദമായ ഇടപെടലുകൾ എന്നിവ പുതിയ പരിഷ്കരണം വഴി അവസാനിക്കുകയും ചെയ്യും. ഡയറക്ടറേറ്റ് ജനറൽ ഒാഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെൻറിെൻറ ലൈസൻസോടെ പ്രൊഫഷനൽ സേവനങ്ങൾ നൽകാൻ ഏജൻസികളെ പര്യാപ്തമാക്കുന്ന പുതിയ പരിഷ്കരണം ആദ്യം മസ്കത്ത് ഗവർണറേറ്റിലാകും നിലവിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.