മസ്കത്ത്: രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രജിസ്ട്രേഷൻ ഒക്ടോബർ ഒന്നുമുതൽ ബ്രോക്കറേജ് ഒാഫിസുകൾ വഴി മാത്രമേ സാധ്യമാവൂ എന്ന് ഭവനനിർമാണ വകുപ്പ് അറിയിച്ചു. ഭവന നിർമാണ വകുപ്പിെൻറ അനുമതിയുള്ളതാകണം ഇൗ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഒാഫിസുകൾ. രജിസ്ട്രേഷൻ സംബന്ധിച്ച വിശദമായ മാർഗനിർദേശം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രോക്കറേജ് ഒാഫിസുകളുടെ പങ്കാളിത്തം പ്രാഥമിക വിൽപന കരാർ രജിസ്റ്റർ െചയ്യുന്നതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അന്തിമ നടപടികൾ മന്ത്രാലയത്തിന് കീഴിലുള്ള വൺ സ്റ്റോപ് ഷോപ് കൗണ്ടറിലാണ് പൂർത്തീകരിക്കേണ്ടത്. യഥാർഥ ആധാരമോ മറ്റ് ഒൗദ്യോഗിക രേഖകളോ സ്വീകരിക്കാനോ സൂക്ഷിച്ചുവെക്കാനോ ബ്രോക്കർമാർക്ക് അനുമതിയില്ല. ഇടപാടുകളുടെ ഫീസും മന്ത്രാലയത്തിെൻറ വൺ സ്റ്റോപ് ഷോപ് കൗണ്ടറിലാണ് അടക്കേണ്ടത്.
റോയൽ ഡിക്രി 78/1986 പ്രകാരം റിയൽ എസ്റ്റേറ്റ് മേഖലയെ നിയമവിധേയമായി ക്രമീകരിക്കുന്നതിെൻറയും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രാലയത്തിെൻറ പുതിയ നിർദേശം. മന്ത്രാലയം പ്രവർത്തിക്കാത്ത സമയങ്ങളിലും ഇടപാടിെൻറ പ്രാഥമിക രജിസ്ട്രേഷൻ നടത്താമെന്നത് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാണ്. ഇലക്ട്രോണിക് രീതിയിലാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പ്രാഥമിക വിൽപന കരാർ രജിസ്റ്റർ ചെയ്യേണ്ടത്. വിൽക്കുന്ന വസ്തുവിനെ കുറിച്ച വിവരങ്ങളും വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിക്കണം. ജി.സി.സി പൗരന്മാർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വസ്തുക്കൾെക്കാപ്പം മറ്റു രാജ്യക്കാരായ വിദേശികൾ ഇൻറഗ്രേറ്റഡ് ടൂറിസ്റ്റ് കോംപ്ലക്സുകളിൽ വാങ്ങുകയും വിൽപന നടത്തുകയും ചെയ്യുന്ന വസ്തുക്കൾക്കും ഇൗ നിബന്ധന ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.