മസ്കത്ത്: ഇന്ത്യൻ സ്കൂൾ ബോർഡ് അംഗമായി തിരഞ്ഞെടുത്ത നിധീഷ് കുമാറിന് പ്രവാസി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എട്ടു വർഷമായി ഇന്ത്യൻ സ്കൂളിലെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചുവരുന്ന നിതീഷ് കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ കൺവീനറായും പ്രവർത്തിച്ചു.
മുതിർന്ന സാമൂഹിക പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുഗതൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ബോർഡ് അംഗം അംബുജാക്ഷൻ മുഖ്യാതിഥിയായി. സാമൂഹിക പ്രവർത്തകനായ സന്തോഷ്കുമാർ, റെജി ശാഹുൽ, നിഷാന്ത്, അഭിലാഷ്, സുനിത്, ബെന്നി, സുബിൻ, ഹരിദാസ്, വരുൺ തുടങ്ങിയവർ സംസാരിച്ചു.
ഈ വിജയത്തിന് ചുക്കാൻ പിടിച്ച മുഴുവൻ ആളുകയെയും രക്ഷിതാക്കളെയും നന്ദിയോടെ ഓർക്കുന്നതായും സ്കൂൾ ബോർഡിൽ രക്ഷിതാക്കളുടെ ശബ്ദമാകാനും സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടിയും പ്രവർത്തിക്കുമെന്നും മറുപടിപ്രസംഗത്തിൽ നിധീഷ് കുമാർ പറഞ്ഞു. റിയാസ് കോട്ടപ്പുറം സ്വാഗതവും രസിന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.