മസ്കത്ത്: മാനവികതയുടെ മഹത്വം ഉദ്ഘോഷിക്കുവാനും സഹോദര്യത്തിന്റെ സന്ദേശം പുതുതലമുറക്ക് പകർന്നു നൽകാനും സാധിച്ചാൽ വെറുപ്പുൽപാദന കേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കാൻ സാധിക്കുമെന്ന് ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ റൂവി ഗോൾഡൻ തുലിപ് ഹാളിൽ സംഘടിപ്പിച്ച മാനവ സൗഹാർദ സംഗമം അഭിപ്രായപ്പെട്ടു. സംഘർഷങ്ങളുടെയും ദൂരവ്യാപകമായ തെറ്റിദ്ധാരണയുടെയും ലോകത്താണ് ആധുനിക മനുഷ്യൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യകുലം ഒന്നാണെന്നും ഒരു സ്രഷ്ടാവിന്റെ അടിമകൾ ആണെന്നുമുള്ള വിശ്വമാനവികതയാണ് മതം ഉദ്ഘോഷിക്കുന്നതെന്നും സംഗമം ചൂണ്ടിക്കാട്ടി .
പ്രമുഖ ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ. അബ്ബാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. മസ്കത്ത് റൂവി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ വർഗീസ് റ്റിജു ഐപ്, എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കൺവീനർ ജി. രാജേഷ്, കെ.എം.സി.സി മസ്കത്ത് വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള, ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹ്മദ്, റൂവി സെന്റർ സെക്രട്ടറി അനസ് പൊന്നാനി, പ്രസിഡന്റ് സാജിദ്, അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ എന്നിവർ സംസാരിച്ചു.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർസീബ് സെന്റർ പ്രസിഡന്റ് അബ്ദുൽ കരീം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശാഫി, ഡോ. ലുഖ്മാൻ, ഡോ. ആബിദ് എന്നിവർ സംബന്ധിച്ചു. മാനവ സൗഹാർദ സംഗമ പ്രമേയം അവതരിപ്പിച്ചു.
റൂവി സീബ് ഇന്റർ മദ്രസ സർഗമേളയിൽ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.