മസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്ക് പിഴ കൂടാതെ മടങ്ങുന്നതിനായി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 41,425 പേർ. ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരമാണ് ഇത്. കഴിഞ്ഞ നവംബർ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
രജിസ്റ്റർ ചെയ്തവരിൽ 19,400 പേർ ജോലി നഷ്ടപ്പെട്ടവരും 2100 പേർ തൊഴിൽ പെർമിറ്റ് ഇല്ലാത്തവരുമാണ്. 18,800 പേരുടെ തൊഴിൽ പെർമിറ്റ് കാലാവധി അവസാനിച്ചിട്ടില്ല. വിസിറ്റിങ് വിസയിൽ വന്ന 929 പേരും ഫാമിലി ജോയിനിങ് വിസയിൽ വന്ന 308 പേരും കുടുംബ വിസയിൽ വന്ന 222 പേരും രേഖകളില്ലാത്ത 393 പേരും മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിെൻറ കണക്കുകൾ കാണിക്കുന്നു. രജിസ്റ്റർ ചെയ്തവരിൽ ഇന്ത്യക്കാർ പൊതുവെ കുറവാണ്. ബംഗ്ലാദേശ് സ്വദേശികളാണ് കൂടുതലെന്നാണ് അറിയുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏതാണ്ട് 30,000ത്തിലധികം ബംഗ്ലാദേശ് സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.