മസ്കത്ത്: ലുബാൻ കൊടുങ്കാറ്റിെൻറ നേരിട്ടുള്ള ആഘാതങ്ങൾ അവസാനിച്ചതായി സിവിൽ ഏ വിയേഷൻ പൊതുഅതോറിറ്റി ഞായറാഴ്ച രാത്രി പുറത്തുവിട്ട റിപ്പോർട്ടിൽ അറിയിച്ചു. യമനിൽ തീരം തൊട്ട കാറ്റ് തീരെ ദുർബലപ്പെട്ടതായി ദേശീയ സിവിൽ ഡിഫൻസ് കമീഷനും അറിയിച്ചു. ചെയർമാൻ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബിയുടെ അധ്യക്ഷതയിൽ നടന്ന അസാധാരണ കാലാവസ്ഥാ മാറ്റം കൈകാര്യം ചെയ്യുന്നതിനുള്ള ഇേൻറണൽ കമ്മിറ്റിയുടെ യോഗം നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
കാറ്റിെൻറ നേരിട്ടുള്ള ആഘാതം അവസാനിച്ചതായും ദോഫാർ, അൽ വുസ്ത ഗവർണറേറ്റിെൻറ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. നാഷനൽ മൾട്ടി ഹസാർഡ് ആൻഡ് ഏർളി വാണിങ് സെൻററിെൻറ മുന്നറിയിപ്പുകേളാട് ശരിയായ രീതിയിൽ സഹകരിച്ച ജനങ്ങൾക്ക് യോഗം നന്ദി അറിയിച്ചു. കാലാവസ്ഥാ മാറ്റം അപകടം വിതക്കാതിരിക്കാൻ നാഷനൽ കമ്മിറ്റി ഫോർ സിവിൽ ഡിഫൻസ്, വിവിധ സേനാ വിഭാഗങ്ങൾ, പൊലീസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ നടത്തിയ ശ്രമങ്ങളോടും ഇേൻറണൽ കമ്മിറ്റി യോഗം നന്ദി അറിയിച്ചു. കാറ്റും മഴയും ഒഴിഞ്ഞതോടെ ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. കനത്തമഴക്കുള്ള സാധ്യത മുൻനിർത്തി മറ്റു ഗവർണറേറ്റുകളിൽനിന്നും ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും എത്തിച്ചിരുന്നു. റോഡുകളിലെ കല്ലും മണലും ചളിയുമടക്കം തടസ്സങ്ങൾ നീക്കലും റോഡിലെ വെള്ളം വറ്റിക്കുന്ന ജോലികളും നടന്നുവരുകയാണ്. ദോഫാർ ഗവർണറേറ്റിലെ ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച പുനരാരംഭിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ ആക്സിഡൻറ്സ് ആൻഡ് എമർജൻസി വിഭാഗം, ഒൗട്ട്പേഷ്യൻറ് ക്ലിനിക്സ്, ഗൈനക്കോളജി ആൻഡ് ചൈൽഡ് ബെർത്ത്, ഹാർട്ട് ക്ലിനിക് എന്നിവയുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
കാറ്റിനും മഴക്കുമുള്ള സാധ്യത മുൻനിർത്തി ആംഡ് ഫോഴ്സസ് ആശുപത്രിയിലേക്കും ഹാർട്ട് സെൻററിലേക്കും മാറ്റിയ രോഗികളെ തിരികെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനവും തിങ്കളാഴ്ച പുനരാരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടും സലാലയും പരിസരവും മേഘാവൃതമാണെന്ന് അവിടത്തെ താമസക്കാർ പറഞ്ഞു. പുലർച്ചെ മഴ ലഭിച്ചിരുന്നു. പൊതുവെ തണുത്ത കാലാവസ്ഥയാണ്. മസ്കത്ത് മേഖലയിലും തിങ്കളാഴ്ച േമഘാവൃതമായ അന്തരീക്ഷവും തണുത്ത കാലാവസ്ഥയുമാണ് അനുഭവപ്പെട്ടത്.
അതേസമയം, ലുബാെൻറ ഭാഗമായി കിഴക്കൻ യമനിൽ നല്ല നാശനഷ്ടമുണ്ടാക്കിയതായാണ് വിവരങ്ങൾ. ഗൈദ, മഹ്റയുടെ തെക്കൻ ഭാഗങ്ങൾ, ഹാസ്വെയിൻ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയും വെള്ളപ്പൊക്കവും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇൗ ഭാഗങ്ങളിലെ നാശം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. യമെൻറ ഭാഗമായ സൊക്കോത്ര ദ്വീപിനെയും മെകുനു ബാധിച്ചില്ല. ഇവിടെ മെകുനുവിൽ കനത്ത നാശഷ്ടമുണ്ടാവുകയും നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. ചെറിയ കാറ്റും മഴയും മാത്രമാണ് ഇവിടെ അനുഭവപ്പെട്ടതെന്നും കടൽ പൊതുവെ ശാന്തമായിരുന്നെന്നും ഇവിടത്തുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.