മസ്കത്ത്: റുസൈൽ-ബിഡ്ബിദ് ഇരട്ടപാതയുടെ നിർമാണം പുരോഗമിക്കുന്നതായി ഗതാഗത-വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു.
ആദ്യ ഘട്ടത്തിെൻറ 20 ശതമാനം ജോലികൾ പൂർത്തിയാക്കിയതായി ഗതാഗത-വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു. 27 കിലോമീറ്ററാണ് മൊത്തം റോഡിെൻറ നീളം. മസ്കത്ത് ഗവർണറേറ്റിൽനിന്ന് ദാഖിലിയയിലേക്കും മറ്റ് ഗവർണറേറ്റുകളിലേക്കുമുള്ള വാഹനത്തിരക്ക് ലഘൂകരിക്കുന്നതിനായാണ് പുതിയ ഇരട്ടപാത നിർമിക്കുന്നത്. മസ്കത്ത് എക്സ്പ്രസ് വേയോട് ചേർന്നുള്ള റുസൈൽ-നിസ്വ ജങ്ഷനിൽ തുടങ്ങി ബിഡ്ബിദ് വിലായത്തിലെ ശർഖിയ എക്സ്പ്രസ്വേ ജങ്ഷനിലാണ് റോഡ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.